ലേഖനങ്ങൾ
കോൺഗ്രസ്സ് രാഷ്ടിയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത
ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനിടയിൽ പണ്ഡിറ്റ് നെഹ്റു വഹിച്ച പങ്ക് അനിഷേധ്യമാണ്. അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്ന ഒരു രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശം പ്രാബല്യത്തിൽ കൊണ്ടുവന്നതിനു അദ്ദേഹത്തെ പാശ്ചാത്യ നിരീക്ഷകരും പ്രതങ്ങളും പരിഹസിച്ചു എന്നാണ് ചരിത്രം. എന്നാൽ എല്ലാ ആശങ്ക കളെയും ദൂരീകരിച്ചുകൊണ്ട് ഇന്ത്യയിൽ ജനാധിപത്യം വേരുപിടിച്ചു. ഇന്ത്യൻഭരണഘടന 103 ഭേദഗതികൾക്കിപ്പുറവും വലിയ പോറലൊന്നും കൂടാതെ നിലനിൽക്കുന്നു. ജവഹർലാൽ വിഭാവനം ചെയ്ത പാർലമന്ററി ജനാധിപത്യവും ഫെഡറലിസവും തരത്വവും നിയവു യും ഇന്നും നിലവിലുണ്ട്.സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിനിപ്പുറവും ഇന്ത്യയുടെ ഭൂപര മായ ഐക്യവും അഖണ്ഡതയും നിലനിൽക്കുന്നു എന്നതുതന്നെ വലിയ ഒരത്ഭുതമാണ്. നിരവധി മതങ്ങൾ, ജാതികൾ, ഉപജാതികൾ, ഭാഷകൾ, നരവംശങ്ങൾ ഒക്കെ ഉണ്ടാക്കിയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യൻ ദേശീയത അചഞ്ചലമായി നിലകൊള്ളുന്നു. വിഭജനവാദികളും വിദേശശക്തികളും കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും ഇന്ത്യയെ തളർത്താൻ കഴിഞ്ഞിട്ടില്ല.ഇന്ത്യയ്ക്കൊപ്പവും ശേഷവും സ്വാതന്ത്ര്യം നേടിയ ഇതര മൂന്നാം ലോകരാജ്യങ്ങളിൽ പലതും പലതായി പിരിഞ്ഞു. ജനാധിപത്യവും മതേതരത്വവുമൊക്കെ മരീചികമായിമാറി. ഇന്ത്യയോടൊപ്പം രൂപീകതമായ പാകിസ്ഥാൻ പത്തുകൊല്ലം കൊണ്ടാണ് ഭരണഘടന എഴുതി പൂർത്തീകരിച്ചത്. ഇതിനു പക്ഷെ രണ്ടു കൊല്ലമേ ആയുസ്സുണ്ടായുള്ളൂ.
അപ്പോഴേക്കും പട്ടാളവിപ്ലവം നടന്നു. ഭരണഘടന റദ്ദാക്കപ്പെട്ടു. മരു ത്തിന്റെ പേരിൽ രൂപീകൃതമായ പാകിസ്ഥാന് ഏകീകൃത രാഷ്ട്രമായി 25 വർഷം പോലും തികയ്ക്കാൻ കഴിഞ്ഞില്ല. അതിനകം ഭാഷയുടെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് സ്ഥാപിക്കപ്പെട്ടു.രാജ്യത്തിന്റെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സുശക്തമായ സർക്കാരുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലനിന്നിരുന്നതുകൊണ്ടാണ് ജനാധിപത്യവും മതേതരത്വവും അനുഭവവേദ്യമായത് ജാതിക്കും മരു ത്തിനും ഉപരിജനതയെ ഒന്നായിക്കാണാൻ പ്രാപ്തിയുള്ള നേതൃത്വം ഉണ്ടായതുകൊണ്ടുമാണ്.
കാലാന്തരത്തിൽ കോൺഗ്രസ്സിന്റെ ശക്തിയും പ്രാബല്യവും ക്ഷയി ച്ചത് സ്വാഭാവികമാണ്. എന്നാൽ ഒരു സോഷ്യലിസ്റ്റ് ബദലോ കമ്മ്യൂ ണിസ്റ്റ് ബദലോ ഉരുത്തിരിഞ്ഞു വന്നില്ല. ഒരു കാലത്ത് ശക്തമായി രുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം ചേരിപ്പോര് നിമിത്തം ദുർബലമായി ഏതാനും ജാതി പാർട്ടികളുടെ സമാഹരമായിമാറി. കമ്മ്യൂണിസ്റ്റ് പാർട്ടി 1962 ലെ ചൈനീസ് ആക്രമണത്തെയും 64ലെ പിളർപ്പിനെയും തുടർന്ന് ദുർബലമായി. സ്വതന്ത്ര പാർട്ടി പോലുള്ള വലതുപക്ഷ രാഷ്ട്രീയ പരീക്ഷണങ്ങളും അചിരേണ പരാജയപ്പെട്ടു. അതേസമയം ആർ.എസ്.എസും ജനസംഘവും പ്രതിനീകരിച്ച തീവ്രഹിന്ദുത്വബദൽ ക്രമാനുഗതമായി ശക്തിപ്രാപിക്കുകയും ഒടുവിൽ അധികാരം കൈക്കലാ ക്കുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിള നേരിടുന്ന കാലഘട്ടത്തിലാണ് 2019ലെ നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പ് കടന്നുവരുന്നത്.സമീപകാലത്തു കോൺഗ്രസ്സ് പാർട്ടിയ്ക്കുണ്ടായ അപചയങ്ങളിൽ പ്രധാനപ്പെട്ട ഒന്ന ചിന്താദാരിദ്ര്യമാണ്. കോൺഗ്രസ്സിന്റെ പൈതൃകത്തെയും പാരമ്പത്തെയും രാഷ്ട്ര പുനർനിർമ്മാണത്തിനു നല്കിയ സംഭാവനകളെക്കുറിച്ചും പാർട്ടി പ്രവർത്തകർ തന്നെ അജ്ഞരാണ്. ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റുകളും മറുഭാഗത്തു സംഘപരിവാർ ശക്തികളും കോൺഗ്രസ്സി നെയും നേതാക്കളെയും നിരന്തരം അപഹസിക്കുകയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. എണ്ണപ്പെട്ട നേതാക്കളിൽ ചിലരെയെങ്കിലും ഏറ്റെടുക്കാനും ശ്രമം നടക്കുന്നു. ബിജെപി നേതാക്കൾ സർദാർ പട്ടേലിനെ നിരന്തരം വാഴ്ത്തുന്നതിന്റെയും ഗുജറാത്ത് സർക്കാർ അദ്ദേഹത്തിന്റെ പടുകൂറ്റൻ പ്രതിയുക്തി ലളിതമാണ്. പ്രഥമ പ്രധാനമന്ത്രിയാകാൻ പട്ടേലിനായിരുന്നു അർഹത എന്നും നെഹ്റു ഗാന്ധിജിയിൽ സ്വാധീന ചെലുത്തി. അത് തട്ടിയെടുക്കുകയായിരുന്നുവെന്നും സംഘപരിവാർ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു. പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കിൽ പാകിസ്ഥാനോട് യുദ്ധം ചെയ്ത് ജമ്മു-കാശ്മീർ പൂർണ്ണമായും ഇന്ത്യയോട് ചേർക്കുമായിരുന്നു. കാശ്മീരിന് പ്രത്യേക പദവി നല്കുമായി മുന്നില്ല. ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങൾ ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുമായിരുന്നില്ല എന്നൊക്കെ പലവിധ സിദ്ധാന്തങ്ങൾ ഭാവ നയിക്കാത്തവിധം തട്ടിവിടുന്നു. ഒരു വിഭാഗം ജനങ്ങൾ അത് വിശ്വസി ക്കുകയും ചെയ്യുന്നു. സർദാർ പട്ടേൽ ഹിന്ദുത്വവാദിയും മുസ്ലീം വിരോ ധിയുമായിരുന്നുവെന്ന് ചില ഇടതുപക്ഷ ചിന്തകർ കൂടിയും പ്രചരിപ്പി ക്കുന്നു. ചുരുക്കത്തിൽ പട്ടേലിന് ഒരു ഹിന്ദുത്വ പ്രതിച്ഛായ ലഭിച്ചിരക്കുന്നു.
സത്യത്തിൽ ഹിന്ദുത്വവാദിയോ മുസ്ലീം വിരുദ്ധനോ ആയിരുന്നില്ല പട്ടേൽ. കാശ്മീർ താഴ്വര ഇന്ത്യയോട് ചേർക്കുന്നതിനോടുപോലും അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഗാന്ധി വധത്തെതുടർന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ ആദ്യം നിരോധിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേൽ ആയിരുന്നു. ശ്യാമപ്രസാദ് മുഖർജിയുടെ ഭാഗത്തുനിന്ന് വലിയ സമ്മർദ്ദമുണ്ടായിട്ടുപോലും മഹാത്മാഗാന്ധി കൊലക്കേസിൽ സവർക്കറെ പ്രതിചേർക്കാൻ നിർദ്ദേശിച്ചതും സർദാർപട്ടേൽ തന്നെ. പക്ഷെ ഈ ചരിത്രമൊന്നും കോൺഗ്രസ്സുകാർക്ക് അറിയാത്തതുകൊണ്ട് പട്ടിലേനെ തട്ടിയെടുത്തു സ്വന്തമാക്കാൻ സംഘപരിവാറിന് സാധിച്ചു.കേവലം പട്ടേലിനോടുള്ള സ്നേഹമല്ല ജവഹർലാൽ നെഹ്റുവിനു ബദലായി ഒരു ദേശീയ വിഗ്രഹം സൃഷ്ടിക്കുക എന്നതാണ് സംഘപരി വാറിന്റെ യഥാർത്ഥ ലക്ഷ്യം. ജവഹർലാൽ നെഹ്റു പ്രതിനിധീകരിക്കുന്ന മതേതരത്വവും സോഷ്യലിസവും അടക്കമുള്ള ആശയസംഹിതയെ ചെറുക്കാനും ചെറുതാക്കാനും നിരന്തരമായ നുണപ്രചാരണത്തിലൂടെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പട്ടേൽ ശക്തികമ്മ്യൂണിസ്റ്റ് - ഫാസിസ്റ്റ് ദുഷ്പ്രചാരണങ്ങൾക്കിടയിൽ കോൺഗ്ര സ്സുകാരെ തട്ടിയുണർത്താനും കർമ്മോന്മുഖരാക്കാനുമുള്ള ശ്രമമാണ് ഡോ.ശൂരനാട് രാജശേഖരൻ വീക്ഷണം പത്രത്തിലെ തന്റെ പ്രതിവാര കോളത്തിലൂടെ ചെയ്യുന്നത്. പാർട്ടിയുടെ ചരിത്രവും പാരമ്പര്യവും ഓർമ്മപ്പെടുത്തുന്നു. എതിരാളികളുടെ പ്രചാരണത്തെ പ്രതിരോധിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതിയെയും അസ ഹിഷ്ണുതയെയും തുറന്നു കാട്ടുന്നു. ആസന്നമായ പൊതുതെരഞ്ഞടുപ്പിന് പ്രവർത്തകരെ സജ്ജരാക്കുന്നു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ചയും തൽഫലമായി രൂപ കൊണ്ട പ്രാദേശിക പാർട്ടികളുടെ വളർച്ചയുമാണ് രാജ്യത്തു രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കിയതും ഹിന്ദുത്വശക്തികൾക്ക് വളരാൻ അനുകൂ ലമായ സാഹചര്യം സൃഷ്ടിച്ചതുമെന്ന് ഗ്രന്ഥകാരൻ ശരിയായി നിരീക്ഷിക്കുന്നു. കോൺഗ്രസ്സ് ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെയർത്തെഴുന്നേൽക്കുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷയെ ബലപ്പെടുത്തുന്ന ഫലങ്ങളാണ് ഇക്കഴിഞ്ഞ രാജസ്ഥാൻ-മധ്യപ്രദേശ് ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു മതേതര മുന്നണി രൂപം കൊള്ളുന്ന പക്ഷം 2019ൽ മോദിഭരണത്തിനു അറുതിവരികയും രാജ്യത്തു ജനാധിപത്യ സംവിധാനം ശക്തമാവുകയും ചെയ്തേക്കാം.
കോൺഗ്രസ്സ് പാർട്ടിക്ക് സ്വയം നവീകരിക്കാനും ഇടക്കാലത്തു കൈ മോശം വന്ന ജനവിശ്വാസം വീണ്ടെടുക്കാനും കഴിയുമോ എന്നാണ് ജനാധിപത്യ വിശ്വാസികൾ ഉറ്റുനോക്കുന്നത്. മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്താനും പുതിയ ആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാനും രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണ്. അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി.