ലേഖനങ്ങൾ

Responsive image

കെ. കരുണാകരന് ഒരു യു.എൻ പുരസ്‌കാരം കൂടി

കേരളത്തിന് ഏറെ അഭിമാനിക്കാൻ വക നൽകുന്ന ഒരു വാർത്ത നൽകികൊണ്ടാണ് പോയ വാരം കടന്നു പോയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ച ബഹുമതിയാ അത്. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ പരിസ്ഥിതിപുരസ്കാരമായ 'ചാമ്പ്യൻ ഓഫ് എർത്ത്' എന്ന പുരസ്കാരമാണ് ലഭിച്ചത്. ഒരു ഇച്ഛാശക്തിയുടെ പിറവിയാണ് കൊച്ചി അന്താരാഷ്ട്ര വിമാന താവളം.രാജ്യത്ത് ആദ്യമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നിർമ്മിച്ച വിമാനത്താവളമാണത്. അത്തരമൊരു ആശയം മുന്നോട്ടു വെച്ചത് കേരളത്തിന്റെ വികസന ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകുകയും പ്രഗത്ഭനായ ഭരണാധികാരിയെന്ന ഖ്യാതിനേടുകയും ചെയ്ത "ലീഡർ' കെ കരുണാകരനായിരുന്നു. 1970കളിലും 80കളിലും ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെ അവിടേക്കു നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമുയർന്നു.

വലിയ ജെറ്റ് വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുംവിധം നാവികസേനക്ക് കൊച്ചിയിലുള്ള വിമാനത്താവളം വികസിപ്പിക്കുന്നതിനായി രുന്നു ആദ്യശ്രമം. എന്നാൽ സുരക്ഷാപരമായ കാരണങ്ങളാൽ നാവികസേന അത് നിരാകരിച്ചു. പുതിയൊരു വിമാനത്താവളം നിർമിക്കുന്നതിന് സഹായിക്കാൻ എയർ പോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കൽ പണവുമില്ലായിരുന്നു.കേരളത്തിൽ നിന്ന് വിദേശത്തു ജോലിചെയ്യുന്ന ആയിരക്കണക്കിന് കേരളീയരെ സഹായിക്കാൻ ഒരു വിമാന താവളമുണ്ടാക്കുന്നതിന് പണം കേരളസർക്കാരിനും ഇല്ലായിരുന്നു. അങ്ങനെ ഉള്ള സാഹചര്യ ത്തിലാണ് പൊതുസ്വകാര്യ പങ്കാളിത്തമെന്ന ആശയം മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ മുന്നോട്ടുവെച്ചത്. അന്ന് രാജ്യത്തുതന്നെ പുതു മയാർന്ന ഒരു നിർദ്ദേശമായിരുന്നു അത്.

1993 ജൂലൈയിലാണ് 90 കോടി രൂപ മൂലധനത്തോടെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തത്. ഈ നൂതനപദ്ധതിക്ക് 30 രാജ്യങ്ങളിലുള്ള 10000ത്തോളം പ്രവാസി ഇന്ത്യക്കാർ സംഭാവന നൽകി. കൊച്ചി നഗരത്തിനു സമീപമുള്ള നെടുമ്പാശ്ശേരിയിൽ 491 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും 200 ഓളം ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുകയും 872 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തു.വൈദ്യുതി ലൈനുകളും ജലസേചന കനാലുകളുമെല്ലാം മാറ്റി സ്ഥാപിച്ചു. 1999 ജൂണിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങി. ഇന്നിപ്പോൾ അന്താരാഷ്ട്ര ട്രാഫിക്കിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തും ആകെയുള്ള ട്രാഫിക്കിൽ ഏഴാം സ്ഥാനത്തുമാണ്. 2017-18 ൽ 10.2 ദശലക്ഷം യാത്രക്കാരാണ് ആ വിമാനത്താവളം ഉപ യോഗിച്ചത്.ഇത്രയും വലിയൊരു സംരംഭം ഏറ്റെടുത്ത ലീഡർതനിക്കെതിരെ ഉയർന്ന വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെയാണ് അത് പൂർത്തിയാക്കിയത്. ഇത്തരമൊരു പദ്ധതി യാഥാർഥ്യമാകുമോയെന്നായിരുന്നു പലരുടെയും സംശയം. പദ്ധതിക്കെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് സി പി എം ആയിരുന്നു. ഭൂമി ഏറ്റെടുത്തപ്പോൾ ലീഡറുടെ മക്കൾക്കുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിനായിട്ടാണെന്ന ആരോപണംപോലും അവർ ഉയർത്തി.

സമ്പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോക ത്തിലെ ആദ്യ വിമാനത്താവളമായിമാറിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ).പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള നൊബേൽ സമ്മാനം എന്നാണ് ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം അറിയപ്പെടുന്നത്. 2005ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ഇതിനകം പ്രഗത്ഭരായ പല വ്യക്തികളും സ്ഥാപനങ്ങളും ഈ പുരസ്കാരം നേടിയിട്ടുണ്ട്.

അവരുടെ പട്ടികയിലേക്ക് കേരളവും ഇടം നേടുന്നുവെന്നത് എല്ലാ വർക്കും ആഹ്ലാദിക്കാനും അഭിമാനിക്കാനും വകനൽകുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പരിപാടിക്കായുള്ള (യുഎൻഇപ് എക്സിക്യൂട്ടീവ് ഡയറക്ടർ എറിക്സോൾ ഹെയിം നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള സോളാർ പാർക്ക് സം ശിച്ച ശേഷമാണ് ഈ ബഹുമതിക്കായി തെരഞ്ഞെടുത്തത്. സെപ്റ്റം ബർ 26ന് യുഎൻ ആസ്ഥാനത്ത് ഈ ബഹുമതി സമ്മാനിക്കും.കൊച്ചി വിമാനത്താവളത്തിലെ സോളാർ പദ്ധതി ഇക്കഴിഞ്ഞ ഏപ്രിലിൽ 30 മെഗാവാട്ട് സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ളശേഷി കൈവരിച്ചു.സെപ്റ്റംബർ ആകുമ്പോഴേക്കും ശേഷി 40 മെഗാവാട്ട് ആയി ഉയരും. അപ്പോൾ ഒരുവർഷം 60 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പി ക്കാൻ കഴിയും. അത് ഒരു വർഷം വിമാനത്താവളത്തിന് ഉണ്ടാക്കുന്ന നേട്ടം 40 കോടി രൂപയായിരിക്കുംസാമ്പത്തികലാഭത്തേക്കാൾ വളരെ വലുതാണ് അത് നൽകുന്നതായ പരിസ്ഥിതി സംരക്ഷണം. അടുത്ത 25 വർഷക്കാലം 9 ലക്ഷം മെട്രിക്ടൺ കാർബൺ വാതകങ്ങൾ അന്തരീക്ഷത്തിലേക്കുയരുന്നത് തടയും. 90ലക്ഷം വൃക്ഷതൈകൾ നടുന്നതിനുതുല്യമാണത്. അല്ലെങ്കിൽഒരു വാഹനം 2400 ദശലക്ഷം മൈലുകൾ ഓടിക്കാതിരിക്കുന്നതിനുസമമാണ്. 2015 ഓഗസ്റ്റിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത 12 മെഗാവാട്ടിന്റെ സോളാർ വൈദ്യുത പദ്ധതിയാണ്ചുരുങ്ങിയ ഒരു കാലത്തിനുള്ളിൽ ഇത്രയും വലുതായ ഒരു പദ്ധതിയായി മാറിയത്.അപൂർവമായ ഈ നേട്ടത്തിന്റെ ഖ്യാതി ദീർഘകാലമായി സിയാ ലിന്റെ മാനേജിങ് ഡയറക്ടർ എന്ന പദവിയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന വി.ജെ കുര്യന് അവകാശപ്പെട്ടതാണ്.മറ്റുള്ളവർക്ക് പിന്തുടരാൻ കഴിയുന്ന ഒരു മാതൃകയാണ് സിയാൽ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് എറിക് സോൾ ഹെയിം പറഞ്ഞത്. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയുമൊക്കെ സാഹിചര്യത്തിൽ അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറക്കേണ്ടത് ആവശ്യമാണ്.കൽക്കരി, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ച് നടത്തുന്ന വൈദ്യുതി ഉൽപാദനം കുറച്ചുകൊണ്ട് വരുകയും സോളാർ, കാറ്റ് തുടങ്ങിയ പാരമ്പര്യേതരവും ആവർത്തനാർഹവുമായ സ്രോതസ്സുക ളിൽ നിന്നുമുള്ള ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുകയെന്നത് അതിന്റെ ഒരു ഭാഗമാണ്.19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ സൗരോർജത്തെ സംബന്ധിച്ച അറിവുണ്ടായിരുന്നുവെങ്കിലും ആഗോളതലത്തിൽ അതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായത് കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങൾക്കു ള്ളിലാണ്. 2050 ആകുമ്പോഴേക്കും ലോകത്ത് ആകെ ഉപഭോഗം ചെയ്യപ്പെടുന്ന വൈദ്യുതിയുടെ 27% സോളാർ വൈദ്യുതി ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.പരിസ്ഥിതി സൗഹൃദമെന്നതിനു പുറമെ ഉൽപ്പാദന ചിലവും വളരെ കുറവാണ്. ലോകമൊട്ടാകെ, പ്രത്യേകിച്ചും ചൈനയും ഇന്ത്യയുമൊക്കെ സോളാർപദ്ധതികളുമായി മുന്നേറുന്ന സമയമാണിത്. അതിലെ തിള ക്കമാർന്ന ഒരദ്ധ്യായമായി ഇതിനെ കാണണം. രാജ്യത്തെ മറ്റുചില വിമാനത്താവളങ്ങൾ കൊച്ചിയുടെ മാതൃക പകർത്തുന്നതിനുള്ള ശ്രമ ത്തിലാണ്. റെയിൽവേ സ്റ്റേഷനുകൾ സോളാർ വൈദ്യുതിയിൽ പ്രവർ ത്തിക്കുന്നവയാക്കി മാറ്റുന്നതിനുള്ളശ്രമങ്ങളും പുരോഗമിക്കുന്നു.കേരളത്തിന്റെ വികസന ചരിത്ര ത്തിൽ അത്ഭുതകരമായ വേഗത കൈവരിച്ച മുഖ്യമന്ത്രിയായിരുന്നു കെ കരുണാകരൻ. അന്താരാഷ്ട്ര വിമാന താവളം മാത്രമല്ല കലൂരിലെ ഇന്റർനാഷണൽ സ്റ്റേഡിയം തുടങ്ങി എത്രയെത്ര ജീവസുറ്റ പദ്ധതികൾ. നാലുപ്രാവശ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ കരുണാകരന്റെ നിത്യസ്രകമായി ഇവയെല്ലാം നിലനിൽക്കുന്നുണ്ട്. എങ്കിലും കൊച്ചി അന്താരാഷ്ട്രവിമാനതാവളത്തിന് ലീഡർ കെ കരുണാകരന്റെ നാമധേയം നൽകണമെന്ന് കേരളാ പ്രദേശ് കോൺഗ്രസ്സ്കമ്മിറ്റി ഒന്നിലധികം തവണ അതാതുകാലത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. യുഎൻ പുരസ്ക്കാരം അന്താരാഷ്ട്ര വിമാനതാവളത്തെ തേടിയെത്തിയ ഈ സമയത്തെങ്കിലും കേരളത്തിലെ എക്കാലത്തേയും വികസനനായകന്റെ പേര് വിമാനതാവളത്തിന് നൽകാനുള്ള ആർജ്ജവം ഈ സർക്കാരെങ്കിലും കാണിക്കുമോ,

കൊച്ചി വിമാനത്താവളത്തിന് ലഭിച്ച യുഎൻ ബഹുമതി പിണറായി സർക്കാരിന്റെ നേട്ടമാണെന്ന് കാണിക്കുന്ന സർക്കാർ ഉടൻ പ്രതീഷിക്കാം.