ലേഖനങ്ങൾ

Responsive image

ബാങ്ക് ദേശസാൽക്കരണത്തിന് അൻപതാണ്ട്

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു ദിനമാണ് ജൂലൈ 19.1969 ജൂലൈ 19നായിരുന്നു 14 ബാങ്കുകൾ ദേശ വൽക്കരിച്ചുകൊണ്ടുള്ള ഓർഡിനൻസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുറപ്പെടുവിച്ചത്. ബാങ്ക് ദേശവൽക്കരണം അതിന്റെ സുവർണ്ണ ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ത്യൻ സമ്പദ്ഘടനയിൽ ഒരു വിപ്ലവം സൃഷ്ടിച്ച നടപടി രാഷ്ട്രീയരംഗത്തും അതിന്റേതായ പ്രത്യാ ഘാതങ്ങളുണ്ടാക്കി.ബാങ്കിങ് പ്രവർത്തനങ്ങളെ ജനകീയമാക്കിയ നടപടിയെന്ന് ഒറ്റവാചകത്തിൽ അതിനെ വിശേഷിപ്പിക്കാം. 1969വരെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ഒരു പൊതുമേഖലാ ബാങ്ക് മാത്രമാണ് ഇന്ത്യയിലു ണ്ടായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പോലുള്ള അനുബന്ധ ബാങ്കുകളും ഉണ്ടായിരുന്നു.സ്വകാര്യബാങ്കുകൾ ധാരാളമായി പ്രവർത്തിക്കുകയും അവ പൊളിയുകയും ചെയ്തുകൊണ്ടിരുന്നു. 1947നും 1955നുമിടയിൽ പൊളി ഞ്ഞത് 361 ബാങ്കുകളായിരുന്നു. ബാങ്കുകൾ ഉറപ്പുകളൊന്നും നൽകാ തീരുന്നതിനാൽ നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു. വൻകിട ബിസിനസുകാരുടെ താൽപര്യങ്ങൾ മാത്രമാണ് സ്വകാര്യബാങ്കുകൾ സംരക്ഷി ച്ചിരുന്നത്. കാർഷികമേഖലയെ ബാങ്കുകൾ അവഗണിച്ചു.ആകെയുള്ള വായ്പാവിതരണത്തിന്റെ രണ്ടുശതമാനത്തോളം മാത്രമാണ് കാർഷിക മേഖലക്ക് നൽകിയിരുന്നത്. അതാകട്ടെ ധനിക കർഷകരിൽ ഒതുങ്ങിനിൽക്കുകയും ചെയ്തു. ബാങ്ക് വായ്പകൾ അപ്രാപ്യമായിരുന്നു. ആകെയുള്ള ബാങ്ക് നിക്ഷേപങ്ങളുടെ 70 ശതമാനത്തിലേറെയുമുണ്ടായിരുന്ന 14 ബാങ്കുകളാണ് ദേശവൽക്കരിക്കപ്പെട്ടത്. 198-ം ഏപ്രിലിൽ 6 ബാങ്കുകൾകൂടി അധികാ രത്തിൽ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി ദേശവൽക്കരിച്ചു. ബാങ്കുകൾ അകയായിരുന്ന ബാങ്കിങ് പ്രവർത്തനം ജനകീയമായി. രാജ്യത്തിന്റെ "വൽക്കരിച്ചതോടെ അതുവരെയും ധനികവർഗങ്ങളുടെ ഒരു കുശരണമായി ബാങ്കുകൾ മാറി. ബാങ്ക് ശാഖകൾ വ്യാപിച്ചു. സാധാരണ സാമ്പത്തികവളർച്ചക്കും വികസനത്തിനുമുള്ള ശക്തമായൊരു ഉപ ക്കാരനും ബാങ്കുകളിലേക്ക് കടന്നുചെല്ലാൻ കഴിയുമെന്നായി.അവഗണിക്കപ്പെട്ടുകിടന്നിരുന്ന കാർഷികമേഖലക്കും വായ്പകൾ കിട്ടിത്തുടങ്ങി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നപദ്ധതികൾ, ചെന് അവഗണിക്കപ്പെട്ടുകിടന്നിരുന്ന കാർഷികമേഖലക്കും വായ്പക കിട വ്യവസായ മേഖല, ഗ്രാമീണവികസനം, ആരോഗ്യം, വിദ്യാഭ്യാസം വനിതാശാക്തീകരണം, ദാരിദ്ര്യനിർമ്മാർജ്ജനം തുടങ്ങിയപരി കൾ മുൻഗണനാപട്ടികയിൽ ഉൾപ്പെട്ടു. ധവള വിപ്ലവവും ഹരിത വിപ്ലവം വിജയകരമാക്കുന്നതിൽ ബാങ്ക് വായ്പകൾ വലിയപങ്ക് വഹിച്ചു.കഴിഞ്ഞ 49വർഷങ്ങളിൽ ദേശീയ വികസനത്തിൽ ദേശവത് ബാങ്കുകൾ വഹിച്ചപങ്ക് നിസ്തുലമാണ്.2008ലുണ്ടായ ആഗോള ധനപ്രതിസന്ധി ഇന്ത്യയെ ബാധിക്കാതിരുന്നതിന്റെ കാരണം ബാങ്ക് ദേശവക്കരണമായിരുന്നുവെന്നത് പല സാമ്പത്തികവിദഗ്ധരും സമ്മതിച്ചു പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ അനുഭവപ്പെട്ടിരുന്ന പരിമിതികളും പോരായ്മകളും തിരുത്തി മുന്നേറേണ്ട സമയമാണിത പൊതുമേഖല ബാങ്കുകൾ വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെ യാണിന്നു കടന്നുപോകുന്നത്. കിട്ടാക്കടങ്ങൾ പെരുകുന്നു. അതിന്റെ സിംഹഭാഗവും കോർപ്പറേറ്റ് സ്ഥാപനങ്ങൾ നൽകാനുള്ളതാണ്. 2017 ഡിസംബറിൽ ഗവണ്മെന്റ് പാർലമെന്റിനെ അറിയിച്ച കണക്കുകൾ പ്രകാരം 9063 കോർപ്പറേറ്റ് സ്ഥാപനങ്ങൾ ബാങ്കുകൾക്ക് നൽകാനു ള്ളത് 110050 കോടിരൂപയായിരുന്നു. അതിനുശേഷമാണ് നീരവ്മോദിയുടെ 11000 കോടിരൂപയുടെയുൾപ്പടെയുള്ള തട്ടിപ്പുകൾ പുറത്തായത്. പൊതുമേഖലാബാങ്കുകളെ തകർക്കാൻ മനഃപൂർവമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിവേണം ഇതിനെ കാണേണ്ടത്. അവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നതായിരുന്നു നരേന്ദ്രമോദി ഗവണ്മെന്റ് -* 2016ൽ ആവിഷ്ക്കരിച്ച നിയമമായ ഇൻസോൾവെൻസി ആൻഡ് ബാങ്കുറപ്സി കോഡ് (ഐ ബി സി). തട്ടിപ്പുകാരെ രാജ്യത്തുനിന്നും പലായനം ചെയ്യാനും സഹായിക്കുന്നു.ഇതെല്ലാം പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ ദോഷ കരമായി ബാധിക്കുന്നു.2018 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകൾ 150149 കോടിരൂപ ലാഭംനേ ടിയെങ്കിലും കടങ്ങൾ എഴുതിത്തള്ളിക്കാനായി 283672 കോടി രൂപ ചിലവഴിപ്പിച്ചത് കാരണം 85370 കോടി രൂപയുടെ നഷ്ടത്തിലാണ് കലാശിച്ചത്.

പൊതുമേഖലാ ബാങ്കുകളെ നഷ്ടത്തിലാക്കുന്നതിനു പിന്നിലൊരു ഗൂഢ അജണ്ടയുണ്ട്. കൂടുതൽ ബാങ്ക് ശാഖകൾ തുറന്നുകൊണ്ട് ബാങ്കിങ് പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനുപകരം ശാഖകൾ വെട്ടിക്കുറക്കുകയും തമ്മിൽ ലയിപ്പിക്കുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്ന നയമാണ് മോദിഗവണ്മെന്റ് നടപ്പാക്കുന്നത്. ബാങ്ക് ദേശവൽക്കരണം ഉൾപ്പടെയുള്ള പുരോഗമന പരമായ നടപടികൾ നടപ്പാക്കുന്നതിനായി ഇന്ദിരാഗാന്ധിക്ക് പ്രതിലോമ ശക്തികളോട് പോരാടേണ്ടിവന്നു.

പ്രധാന ഉൽപ്പാദന ഉപാധികൾ പൊതുമേഖലയിലായിരിക്കണമെന്ന പ്രമേയം 1955 ൽ ആവഡിയിൽ ചേർന്ന എഐസിസി സമ്മേളനം അംഗീ കരിച്ചിരുന്നു.1956 ജൂലൈ 19ന് ഇൻഷുറൻസ് കമ്പനി ദേശവൽക്കരണം നടത്തി എൽഐസി സ്ഥാപിച്ചതിനുശേഷം ആദിശയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.പാർട്ടിക്കുള്ളിൽ ത്തന്നെ ഉയർന്ന എതിർപ്പുകളായിരുന്നു കാരണം. 1967ലെ തെരഞ്ഞെടുപ്പിൽ പൊതുവിൽ കോൺഗ്രസിന് ക്ഷീണം സംഭവിച്ച സാഹചര്യത്തിൽ പാർട്ടിയുടെയും ഗവൺമെന്റിന്റെയും പ്രവർ ത്തനങ്ങളിൽ കാര്യമായ മാറ്റം വേണമെന്ന ആവശ്യം ശക്തമായി. ബാങ്ക് ദേശവൽക്കരണമെന്നആവശ്യം വീണ്ടും സജീവമായി. മാറ്റങ്ങളെ എതിർക്കുകയും വലതുപക്ഷ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന നിലപാടുള്ളവർ “സിണ്ടിക്കേറ്റ്' എന്നാണറിയപ്പെട്ടത്. സിണ്ടിക്കേറ്റിലെ പ്രമുഖനും ധനമന്ത്രിയുമായിരുന്ന മൊറാർജി ദേശായിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കിക്കൊണ്ടാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശവൽക്കരിച്ചത്. അതോടെ ഇന്ദിരാഗാന്ധി എതിരാളികൾക്ക് സ്വേച്ഛാധിപതി' ആയിമാറി.ബാങ്ക് ദേശവൽക്കരണത്തോടൊപ്പം തന്നെ ഇന്ദിരാഗാന്ധി സ്വീക രിച്ച മറ്റൊരു വിപ്ലവകരമായ നടപടിയായിരുന്നു മുൻ നാടുവാഴികൾക്കു സർക്കാർ ഖജനാവിൽ നിന്നും നൽകിയിരുന്ന 'ചെല്ലപ്പണം' (പ്രിവി പേഴ്സ്) നിർത്തലാക്കിയത്. ബാങ്ക് ദേശവൽക്കരണം കോർപ്പറേറ്റ് ശ ക്തികൾക്കെതിരായ ഒരു പ്രഹരമായിരുന്നുവെങ്കിൽ പ്രിവി പേഴ്സ് നിർത്തലാക്കിയത് ഫ്യൂഡൽ ശക്തികൾക്കെതിരെയുള്ള ഒരു പ്രഹര മായിരുന്നു. ഇതേ കാലഘട്ടത്തിൽത്തന്നെയാണ് പുരോഗമനപരമായ നടപടികളെ എതിർത്ത കോടതിയുമായി ഇന്ദിരാഗാന്ധിക്ക് ഏറ്റുമു ട്ടേണ്ടിവന്നത്.കേരള ഭൂപരിഷ്ക്കരണനിയമത്തിനെതിരെ കേശവാനന്ദ ഭാരതി സമർപ്പിച്ച കേസിൽ സ്വത്തവകാശം മൗലികാവകാശമല്ല എന്ന ഭൂരിപക്ഷ വിധിയിലൂടെ ഭൂപരിഷ്ക്കരണ നിയമത്തെ സംരക്ഷിച്ച ജഡ്ജിമാരുടെ കൂട്ടത്തിലുൾപ്പെട്ട എ എൻ റേയെ ന്യൂനപക്ഷ വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെ സീനിയോറിറ്റിയെ മറികടന്നുകൊണ്ട് സുപ്രീംകോട തീയിലെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ച സാഹചര്യമതായിരുന്നു.

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ'ത്തിനെതിരെ കോർപ്പറേറ്റ് ഫ്യൂഡൽ താൽപര്യങ്ങളെ പ്രതിനിധാനംചെയ്തിരുന്ന വലതുപക്ഷ ശക്തികൾ ഒന്നിച്ചു. പക്ഷേ ഇന്ത്യൻജനത ഇഷ്ടപ്പെട്ടത് ഇന്ദിരയുടെ'സ്വേച്ഛാധിപത്യം തന്നെയായിരുന്നുവെന്ന് 1971-ൽ പാർലമെന്റിലേക്കും 1972ൽ നിയമസഭകളിലേക്കും നടന്നതെരഞ്ഞെടുപ്പുകൾ കളിയിച്ചു. കാരണം, ആ സ്വേച്ഛാധിപത്യം ഒരു വ്യക്തിയുടേതായിരുന്നില്ല. പുരോഗമന നയങ്ങളുടേതായിരുന്നു.നിരാശരായ വലതുപക്ഷശക്തികൾക്ക് ഊർജ്ജംപകരാൻപാശ്ചാതശക്തികളുമെത്തി.പാശ്ചാത്യസൈനികസഖ്യങ്ങളിൽ(സെന്റോ,സിയാ ഉൾപ്പെട്ടിരുന്ന പാകിസ്ഥാനെ വെട്ടിമുറിച്ചു ബംഗ്ലാദേശിന് രൂപംനൽകാൻ സഹായിച്ച ഇന്ദിരാഗാന്ധിക്ക് മാപ്പുനൽകാൻ അവർ ഒരുക്കമായിരുന്നില്ല. ഗുജറാത്തിൽ തുടക്കമിടുകയും ബിഹാറിലേക്കു വ്യാപിക്കുക. യും ജയപ്രകാശ് നാരായണനെ മുന്നിൽ നിർത്തി ആർഎസ്എസ് സം ഘടിപ്പിക്കുകയും ചെയ്ത പ്രക്ഷോഭത്തിന് പിന്നിൽ ഇതേ ശക്തികൾതന്നെയായിരുന്നു. 'സോവിയറ്റ് പിന്തുണയോടെ ഇന്ത്യയിൽ സ്വേച്ഛധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ജെ.പി ഇന്ദിരാന്ധിയെ കുറ്റപ്പെടുത്തിയത്. പാശ്ചാത്യമാധ്യമങ്ങളുടെ ഇന്ദരാവിരു പ്രചാരണം ഏറ്റുപറയുകയായിരുന്നു അദ്ദേഹം.അതെസമയം സാമ്രാജ്യത്വശക്തികളുടെ പിന്തുണയുള്ള ഇന്ത്യയിലെ വലതുപക്ഷ ശക്തികൾക്കെതിരെ പോരാടുന്ന ഇന്ദിരാഗാന്ധിക് അനുകൂലമായ നിലപാടാണ് ആഗോളതലത്തിൽ ഇടതുപക്ഷം സ്വീക രിച്ചത്. സോവിയറ്റ് യൂണിയന്റെയും ക്യൂബയുടെയും മറ്റും മാധ്യമങ്ങളിൽ ഇന്ദിരാഗാന്ധിക്കെതിരെയുള്ള ഗൂഢാലോചനയുടെ വാർത്ത കൾ നിറഞ്ഞു. ജെപി പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്ന പട്നയിൽ ലോകത്തിലെ നിരവധിരാജ്യങ്ങളിൽനിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ പങ്കെടുത്ത ഫാഷിസ്റ്റ് വിരുദ്ധസമ്മേളനം നടന്നതും അക്കാലത്താണ്. കോൺഗ്രസ് പ്രസിഡന്റായിരുന്ന ഡികെ ബറുവയും അതിൽ പ്രസം ഗിച്ചു. സൈന്യത്തോട് കലാപം നടത്താൻ ജെപി ആഹ്വാനം ചെയ്തതിനു പിന്നാലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധി നിർബ്ബന്ധിതയായി.തന്റെ ജീവൻപോലും അപകടത്തിലാണെന്ന് ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ തനിക്കു മുന്നറിയിപ്പ് നൽകിയിരുന്നകാര്യം ഇന്ദി രാഗാന്ധി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ചിലെയിൽ ചെമ്പു ഖനികൾ ദേശവൽക്കരിച്ച സോഷ്യലിസ്റ്റ് പ്രസിഡന്റായിരുന്ന സാൽവദോർ അയെന്താ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കാസ്ട്രോ ആ മുന്നറിയിപ്പ് നൽകിയത്. ഗുജറാത്തിൽ അരങ്ങേറിയ പ്രക്ഷോഭത്തിന് ചിലയിൽ അയന്തെക്കെതിരെ നടന്ന പ്രക്ഷോഭവുമായി ഉണ്ടായിരുന്ന സമാനതകളും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇന്ത്യയിലെ സങ്കീർണമായ ഒരു രാഷ്ട്രീയസാഹചര്യത്തിൽ ലോകത്തിലെ പുരോഗമനശക്തികൾ ഇന്ദിരാ ഗാന്ധിക്കൊപ്പം നിലകൊണ്ടപ്പോൾ ആർഎസ്എസ് ഉൾപ്പെട്ട വലതുപക്ഷകൂടാരത്തിലായിരുന്നു സിപിഎം. ആ നിലപാട് സഹിക്കവയ്യാതെ പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്ന പി സുന്ദരയ്യ സ്ഥാനം രാജിവെച്ചുപോയി. ബാങ്ക് ദേശവൽക്കരണംപോലുള്ള പുരോഗമന നടപടികൾ സ്വീകദിച്ചില്ലായിരുന്നുവെങ്കിൽ ഇന്ദിരാഗാന്ധിക്ക് രൂക്ഷമായ എതിർപ്പുകൾ നേരിടേണ്ടി വരില്ലായിരുന്നു.ഇന്ദിരാഗാന്ധി നടത്തിയ പോരാട്ടം പതിന്മടങ്ങു ശക്തിയോടെ തുട രേണ്ട സാഹചര്യമാണിപ്പോഴുള്ളത്. ആ ശക്തികൾ ഇന്ത്യയുടെ ഭരണാധികാരം കയ്യാളുകയാണിപ്പോൾ. ബാങ്ക് ദേശവൽക്കരണമുൾപ്പടെ ഇന്ത്യയിലിന്നോളം ഉണ്ടായ എല്ലാനല്ല കാര്യങ്ങളെയും ഇല്ലാതെയാക്കുകയെന്നു മാത്രമല്ല ഇരുളടഞ്ഞതായ ഒരു കാലഘട്ടത്തിലേക്ക് നയിക്കാനും ശ്രമിക്കുന്നു.സ്വാതന്ത്ര്യാനന്തരം ഇന്ത്യക്കൊപ്പം രൂപംകൊണ്ട പാകിസ്ഥാനിൽ വർഗീയ ശക്തികൾ അധികാരം കയ്യാളി. പാകിസ്ഥാൻ ഒരു പരാജിത രാഷ്ട്രമാണിപ്പോൾ. വർഗീയശക്തികൾ ഇന്ത്യയിൽ അധികാരം കയ്യാ ളിയാൽ ഇന്ത്യ മറ്റൊരു പാകിസ്ഥാനായി മാറുമെന്നതിൽ ഒരുസംശയവും വേണ്ട.