ലേഖനങ്ങൾ
“അച്ഛേ ദിൻ” ഒരു പോസ്റ്റ്മോർട്ടം
നരേന്ദ്ര മോദി മന്ത്രിസഭയുടെ നാലാം വാർഷികവേളയിൽ വലിയൊരു 'പ്രഹര'മാണ് ജനം നൽകിയത്. വിവിധ സംസ്ഥാനങ്ങളിലായി ലോക് സഭയിലേക്കും നിയമസഭകളിലേക്കും നടന്ന 14 ഉപതെരെഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്. കോൺഗ്രസ് മുക്ത ഭാരതം കൈവരിക്കുമെന്നു വീമ്പിളക്കിയ പാർട്ടിക്കാണ് ഈ ഗതി.അതേസമയം കോൺഗ്രസ് മൂന്നു സീറ്റുകളിൽ വിജയിച്ചു. കോൺ ഗ്രസ് പിന്തുണച്ച സ്ഥാനാർത്ഥികൾ 8 സീറ്റുകളിലും വിജയിച്ചു. ബി ജെപി പിന്തുണച്ച ഒരു സ്ഥാനാർത്ഥി മാത്രമാണ് വിജയിച്ചത്. നാഗാലാൻഡിൽ ബിജെപിയുടെ പിന്തുണയില്ലായിരുന്നുവെങ്കിലും ആ സ്ഥാനാർത്ഥി വിജയിക്കുമായിരുന്നു.2014നുശേഷം ലോക് സഭയിലേക്കു 23 ഉപതെരഞ്ഞെടുപ്പുകൾ നടന്നതിൽ ബിജെപി വിജയിച്ചത് നാലിടത്തുമാത്രമാണ്. 543 അംഗ ലോക്സഭയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപി യുടെ അംഗബലം 282 ൽ നിന്നും 272 ആയി കുറഞ്ഞപ്പോൾ കോണഗ്രസിന്റേത് 44ൽ നിന്നും 48 ആയി.യുപിയിലെ കൈരാന ലോക് സഭാ മണ്ഡലത്തിലെ ഫലം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2017 ഫെബ്രുവരിയിൽ നടന്ന നിയമസഭ തെരെഞ്ഞ ടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ കഴിഞ്ഞ ബിജെപിക്ക് ഒന്നേകാൽ വർഷത്തിനുള്ളിൽ യുപിയിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ മൂന്നാമത്തെ പരാജയമാണ് സംഭവിച്ചത്.മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെച്ച ഒഴിവുകളിലേക്ക് ഗോരഖ്പൂർ, ഫുൽപുർ മണ്ഡലങ്ങളിൽ സംഭവിച്ച വലിയ തോൽവിക്ക പുറമെയാണ് ഇപ്പോൾ കൈരാനയിലും തോറ്റിരിക്കുന്നത്. വലിയ വർഗീയ ധ്രുവീകരണത്തിനായി നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടി നൽക ക്കൊണ്ടാണ് പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി ഒരു മുസ്ലിം വനിത അവിടെ വിജയിച്ചത്.ആ ഫലം മോദിക്കും ഒരു തിരിച്ചടിയായിരുന്നു. ഉപതെരഞ്ഞെടു ഷിന് മോദി പ്രചാരണത്തിന് മണ്ഡലത്തിൽ നേരിട്ട് പോയിരുന്നില്ല എന്ന സമ്മതിക്കാം. എന്നാൽ വോട്ടെടുപ്പിന്റെ തൊട്ടു മുമ്പുള്ള ദിവസമാണ്
കൈരാന മണ്ഡലത്തിന് സമീപത്തുകൂടി പോകുന്ന ഒരു എക്സ്പ്രസ്സ് വേ ഉദ്ഘാടനത്തിനായി മോദി തെരെഞ്ഞെടുത്തത്. വലിയ ആഘോത്തോടെ നടത്തിയ ചടങ്ങിന് പുറമെ 8 കിലോമീറ്റർ ദൂരം ഒരു റോഡ് നടത്തിയിരുന്നു. രാജ്യത്തെ വികസന പന്ഥാവിലൂടെ കുതിപ്പിക്കുന്നുവെന്നു വോട്ടർമാരെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. അത് ഫലിച്ചില്ല.വികസനം എന്നാൽ മോദി പ്രധാനമായും ഉദ്ദേശിക്കുന്നത് റോഡ് വികസനമാണ്. അദ്ദേഹം 13 വർഷക്കാലം മുഖ്യമന്ത്രിയായിരുന്ന ഗുജത്തിൽ പാതവികസനം വളരെ ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ മനുഷ്യവിഭവ വികസന സൂചികയിൽ വളരെ പിന്നോക്കം നിൽക്കുകയും ചെയ്യുന്നു.അവിടുത്തെ കുട്ടികളുടെ ദയനീയ സ്ഥിതി വിവരിക്കുന്ന യുണി സെഫ് റിപ്പോർട്ട് പൂഴ്ത്തിവെച്ചതിനെക്കുറിച്ചു മുമ്പൊരവസരത്തിൽ സൂചിപ്പിച്ചിരുന്നു.
എന്നിട്ടാണ് മനുഷ്യ വിഭവ സൂചികയിൽ ദേശീയ നിലവാരത്തിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ വന്ന് ഇവിടുത്തെ കുട്ടികളുടെ സ്ഥിതി സൊമാലിയയെക്കാൾ മോശമാണെന്നു നിർല്ലജ്ജം പറഞ്ഞത്.പൊതുതെരഞ്ഞെടുപ്പിനു 11 മാസങ്ങൾ മാത്രം ശേഷിക്കവേ മോ ദിയുടെ മുഖംമൂടി കൂടുതൽ അഴിഞ്ഞുവീഴുന്നുവെന്നാണ് ഉപതെര ഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ വലിയ ജനപ്രീതിയുള്ള നേതാവായിരുന്നു മോദി. ഫാഷിസ്റ്റ് പ്രവണതകൾ കാട്ടുന്ന തീവ്രവലതുപക്ഷത്തിന്റെ നേതാക്കളെല്ലാം അങ്ങനെയു ള്ളവരാണെന്നാണ് ലോക ചരിത്രവും സമകാലീന ലോക സംഭവഗതികളും കാണിക്കുന്നത്.
ഭാഷ, മതം, പ്രദേശം, വംശം തുടങ്ങിയ ഏതെങ്കിലും ഒരു വികാരം ഉയർത്തിവിട്ടാകും അവർ ജനപ്രീതി സമ്പാദിക്കുന്നത്. സാംസ്കാരിക പൈതൃകത്തെക്കുറിച്ചവർ ഉൽഘോഷിക്കും. എല്ലായ്പ്പോഴും പാവപ്പെട്ട ജനങ്ങളുടെ സംരക്ഷകരായിഭാവിക്കും. വരേണ്യവർഗ്ഗക്കാർക്കെതി രെ വർത്തമാനം പറയും. ദേശീയതയ്ക്ക് ദിവ്യത്വം കൽപ്പിക്കുന്ന ആശയങ്ങൾ അവതരിപ്പിക്കും. സൈനികമായ കരുത്തിൽ അഹങ്കരിക്കും. സുവർണ്ണ ഭൂതകാലത്തെ മഹത്വവൽക്കരിക്കും. സമ്പൽസമൃദ്ധമായഒരു ഭാവിയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ നൽകും. കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ഇതെല്ലാം മോദിയും പ്രകട മാക്കിയിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച നോട്ടു നിരോധനം നടപ്പാക്കിയത് വരേണ്യ വിഭാഗക്കാർക്കെതിരെ പ്രസംഗിച്ചു കൊണ്ടായിരുന്നു.അതിർത്തി നിയന്ത്രണ രേഖയിൽ സർജിക്കൽ ട്രൈക്ക് നടത്തിയതിനെപ്പറ്റി ഉൽഘോഷിച്ചുകൊണ്ട് സൈനിക കരുത്തിൽ ഊറ്റംകൊള്ളുകയായിരുന്നു. അപ്പോൾ ബിജെപിയുടെ നേതാക്കൾ ഹിന്ദുത ദേശീയതയുടെ മാഹാത്മ്യത്തെക്കുറിച്ചു പ്രസംഗിച്ചു നടന്നു. സന്ദര സമൃദ്ധമായ ഭാവിക്ക് മോദി നൽകിയ വാഗ്ദാനമായിരുന്നു .ഈ വാഗ്ദാനം എത്രത്തോളം നടപ്പാക്കിയെന്നു പരിശോധിക്കു മ്പോൾ തെളിഞ്ഞുവരുന്ന ചിത്രമിതാണ്. സമ്പന്നർക്ക് വേണ്ടി രാൽ നയിക്കപ്പെടുന്ന, സമ്പന്നരുടെ ഗവണ്മെന്റ്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികൾ തയ്യാറാക്കുന്ന 'ബിസിനസ് സൗഹൃദ' രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നുവെന്നതാണ് മോദി ഗവണ്മെ കൈവരിച്ച ആകെയുള്ള നേട്ടം.അതിനർത്ഥം മൂലധന ശക്തികളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി ക്കൊടുത്തുവെന്നാണ്. തൊഴിൽ, പരിസ്ഥിതി നിയമങ്ങൾ ദുർബ്ബലമാ ക്കൽ, ഭൂമി ഏറ്റെടുക്കൽ നിയമം ഉദാരമാക്കൽ, നിയമപരമായ കുരു ക്കുകളൊന്നുമില്ലാതെ യഥേഷ്ടം ബിസിനസ് പ്രവർത്തനങ്ങൾ അവ സാനിപ്പിച്ചു പോകുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം അതിലുൾ പ്പെടുന്നുണ്ട്.സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പാക്കുമ്പോൾത്തന്നെ ഇന്ത്യക്ക കത്തും പുറത്തുമുള്ള കോർപ്പറേറ്റ് ശക്തികൾക്ക് എന്തും ചെയ്യുന്ന തിനുള്ള അനുമതി യുപിഎ ഗവണ്മെന്റിന്റെ കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടു “ബിസിനസ് സൗഹൃദത്തിൽ അൽപ്പം പിന്നോക്കവുമാ യിരുന്നു.ബിസിനസ് സൗഹൃദ അന്തരീക്ഷത്തിനു വേണ്ടിയുള്ള കോർപ്പറേറ്റ് ശക്തികളുടെ അന്വേഷണമാണ് 'ഗുജറാത്ത് മാതൃക'യുടെ നടത്തി പുകാരനായ മോദിയിൽ ചെന്നെത്തിയത്. കോർപ്പറേറ്റ് ശക്തികളും ഹിന്ദുത്വ ശക്തികളും കൈകൾ കോർത്തു. ഇന്ത്യൻ കോർപ്പറേറ്റ് ശക്തികൾക്കൊപ്പം ഇന്ത്യയിൽ നിക്ഷേപാവസരങ്ങൾ തേടിയ ആഗോള പ്രത്യേകിച്ച് ധനപ്രതിസന്ധിയുടെ കെടുതികളിൽനിന്നും വീണ്ടും ശക്തി പ്രാപിച്ച യുഎസിലെ കോർപ്പറേറ്റ് ശക്തികളുമുണ്ടായിരുന്നു. തന്നെ അധികാരത്തിലേക്കുയർത്തിയ കോർപ്പറേറ്റ് ശക്തികൾക്ക് മോദി പ്രത്യുപകാരം ചെയ്തു.
കഴിഞ്ഞ നാല് വർഷങ്ങളിൽ അംബാനിമാരുടെയും അദാനിമാരു ടെയും മറ്റും ആസ്തികളിൽ ഉണ്ടായ വർദ്ധന പരിശോധിച്ചാൽ അത ബോധ്യമാകും. ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ 2017ലെ പട്ടികയിൽ മുകേഷ് അംബാനിയുടെ സ്വത്ത് ഒരു വർഷംകൊണ്ട് 2300 കോടി ഡോളറിൽ നിന്നും 3100 കോടി ഡോളറായി വർദ്ധിച്ച തായി കാണിച്ചിരുന്നു.ഒരു വർഷത്തിലുണ്ടായ വർദ്ധനവ് 800 കോടി ഡോളറാണ്. ഒരു ഡോളറിന്റെ മൂല്യമിപ്പോൾ 67 രൂപയാണ്. അപ്പോൾ 53600 കോടിരൂപയുടെ വർദ്ധനവാണുണ്ടായത്. അച്ഛേ ദിൻ ആരുടേതായിരുന്നു വെന്നു വ്യക്തമാണല്ലോ.വിലക്കയറ്റം അവസാനിപ്പിക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മിന് മുന്തിയ പരിഗണന നൽകും, അഴിമതി ഇല്ലാതാക്കും, ദാരിദ്ര്യം ഇല്ലാതാക്കും തുടങ്ങിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് മോദിയെ ജനം അധികാരത്തിലെത്തിച്ചത്. ഒരു വർഷം രണ്ടുകോടി തൊഴിലവ സരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം യുവാക്കളെ വലിയതോതിൽ മോദി പക്ഷത്തേക്ക് ആകർഷിച്ചു.ഇവയെല്ലാം നടപ്പാക്കാൻ അനുകൂലമായ കാലാവസ്ഥയുമുണ്ടായി. യുപിഎ ഭരണകാലത്തുണ്ടായിരുന്ന സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി ആഗോളസാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ തുടങ്ങിയിരുന്നു. ആഗോള എണ്ണവില കുത്തനെ ഇടിയാൻ തുടങ്ങിയതും അതിനുഷമാണ്.ഇതിനു പുറമെയാണ് മെച്ചപ്പെട്ട മഴ ലഭിച്ചത്. സാമ്പത്തിക വളർച്ച യിൽ ഒരു വലിയ കുതിപ്പിന് അനുകൂലമായ ഘടകങ്ങളായിരുന്നു ഇവയെല്ലാം. എന്നാൽ അവ പ്രയോജനപ്പെടുത്തുന്നതിൽ മോദി ഭരണം ദയനീയമായി പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും കർഷക പ്രക്ഷോഭവും മറ്റും തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെയും സാമ്പത്തിക വളർച്ചയാണ് മോദി ഭരണത്തിലുണ്ടായത്. മോദി ഭരണത്തിന്റെ ആദ്യ മൂന്നു വർഷ ങ്ങളിൽ ആകെ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ രണ്ടാം യുപിഎ ഗവണ്മെന്റിന്റെ അവസാന മൂന്നു വർഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ 50ശതമാനം മാത്രമായിരുന്നുവെന്നാണ് ലേബർ റോയുടെ കണക്കുകൾ കാണിക്കുന്നത്. സമ്പദ്ഘടനയുടെ എല്ലാ വേലകളിലും ഇതുതന്നെയാണ് സ്ഥിതി.മോദി ഭരണം ഏറെ കൊട്ടിഘോഷിക്കുന്ന ഒന്നാണ് ജിഡിപി വളർച്ച. അവർ ഭരണത്തിൽ ഏറിയതിനു പിന്നാലെ ജിഡിപി കണക്കുകൂട്ടുന്ന രീതിയിൽ മാറ്റം വരുത്തി. മുമ്പുണ്ടായിരുന്ന കണക്കിൽ നിന്നും രണ്ട് ശതമാനത്തിലേറെ വർധന അത് കാണിക്കും. 1951 മുതൽ 2018 വരെ ഇന്ത്യയുടെ ശരാശരി ജിഡിപി വളർച്ച 6.15% മാണ്.ഇന്ത്യയെ വിൽക്കുന്നു!
എന്റെ കുപ്പായവും 2014 ൽ നരേന്ദ്ര മോദി അണിഞ്ഞിരുന്നു. നാല് വികസന നായകൻ എന്നതിനൊപ്പം അഴിമതിക്കെതിരെയുള്ള യോദ്ധാ 'ങ്ങൾകൊണ്ട് ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തതിന്റെ ഒരു റെക്കോർഡ് മോദി സ്വന്തമാക്കിയെങ്കിൽ അഴിമതിയുടെകാര്യത്തിൽ അതിലും വലിയൊരു റെക്കോഡാണുള്ളത്.
അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന ജർമൻ തലസ്ഥാനമായ ബെർലിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റിതര സന്നദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച അഴിമതിയുടെ കാര്യത്തിൽ രാജ്യങ്ങൾക്കുള്ള റാങ്ക് പട്ടികയിൽ 76-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2016 ൽ 79-ാം സ്ഥാനത്തേക്ക് 2017 ൽ 81-ാം സ്ഥാനത്തായിട്ടുണ്ട്. അഴിമതി കുറവുള്ള രാജ്യങ്ങളാൽ പട്ടികയിൽ മുന്നിൽ. ഏഷ്യപസിഫിക് മേഖലയിൽ ഫിലി മാലിദ്വീപ് എന്നിവക്കൊപ്പം ഏറ്റവും വഷളായ രീതിയിൽ അത് തുടരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്. അഴിമതി കൂടുതലുള്ള രാജ്യങ്ങളിൽ പത്രപ്രവർത്തകർപ്പെടുന്ന നിരക്ക് കൂടുതലായിരിക്കുമെന്നു ചൂണ്ടിക്കാട്ടുന്ന മാർഗ്ഗ പെരൻസി ഇന്റർനാഷണൽ ഈ മൂന്നു രാജ്യങ്ങളിലുമായി 15,
പ്രവർത്തകർ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊല്ലപ്പെട്ടതായി പറയുന്നു. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് 201 അധികാരത്തിൽവന്ന നേതാവാണ് നരേന്ദ്ര മോദിയെന്നോർക്കണം. ഭരണ സുതാര്യത വാഗ്ദാനം ചെയ്തിട്ടും ലോക്പാലിനെ നിയമിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്ത പൊതു തെരഞ്ഞെടുക് ലേക്കു അടുക്കുമ്പോൾ അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന ഒരു ഭരണമായി മോദിയുടേത് മാറുകയാണ്. എല്ലാമൊന്നും പുറത്തുവന്നിട്ടില്ല. അതിനു സമയമെടുക്കും. എങ്കിലും പുറത്തുവന്നതുതന്നെ ഒരു ഓക്കോഡാണ്.
ഏറ്റവുമൊടുവിലായി റഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടിൽ നടന്നിട്ടുള്ള അഴിമതിയാണ് പുറത്തുവന്നിട്ടുള്ളത്. ഫ്രാൻസിൽ നിന്നും 36 യുദ്ധ വിമാനങ്ങൾ വാങ്ങിയതിൽ ഖജനാവിനുണ്ടായിട്ടുള്ള നഷ്ടം 12000 കോടിരൂപയാണ്. യുപിഎ ഗവണ്മെന്റിന്റെ കാലത്ത് 126 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഒരു ധാരണ ഉണ്ടാക്കിയിരുന്നു വെങ്കിലും അന്തിമകരാർ ഒപ്പുവെച്ചിരുന്നില്ല.ഒരു വിമാനത്തിന് 526.1 കോടി രൂപ വിലയാണ് നിശ്ചയിച്ചിരു ന്നത്. മോദി അധികാരത്തിൽവന്നപ്പോൾ ആ ധാരണാപത്രം റദ്ദാക്കുകയും പുതിയ കരാറുണ്ടാക്കുകയും ചെയ്തു. ഇപ്പോൾ ഒരു വിമാന ത്തിന് നൽകേണ്ട വില 1670.70 കോടി രൂപയാണ്.വിലയിൽ വർദ്ധനവുണ്ടാകുമെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാൽപ്പോലും ഇന്ത്യ കരാർ ഒപ്പുവെക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ് ഈജിപ്തും ഖത്തറും വാങ്ങിയതിനേക്കാൾ ഒരു വിമാനത്തിന് 351 കോടി രൂപ അധികമാണ് ഇന്ത്യ നൽകുന്ന വില.36 വിമാനങ്ങൾ വാങ്ങുന്നതിനും ബാക്കി ഇന്ത്യയിൽ നിർമ്മിക്കു ന്നതിനുമാണ് കരാർ.അതിനായി 36000 കോടി രൂപ അധികമായി ഫ്രഞ്ച് കമ്പനിക്കു നൽകണം. വിമാന നിർമ്മാണ മേഖലയിൽ ദശക ങ്ങളുടെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി ആയുധനിർമ്മാണ മേഖലയിൽ ഒരു മുൻ പരിചയവുമില്ലാത്ത മുകേഷ് അംബാനി കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെയായി നിയുടെ റിലയൻസ് രിക്കും അവ നിർമ്മിക്കുക. ഇന്ത്യയുടെ പൊതു ഖജനാവിന് നഷ്ടം വരുത്തിക്കൊണ്ട് സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനത്തിന് നേട്ടമുണ്ടാക്കുകയും അതുവഴി ബിജെപിയുടെയും ഖജനാവ് നിറക്കുകയുമാണ് മോദി ഗവണ്മെന്റ്. ഇന്ത്യയുടെ ദേശീയ സുരക്ഷയെക്കൂടി ബാധിക്കുന്ന ഒന്നായി ഇതുമാറുന്നുവെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. യുപിഎ ഗവണ്മെന്റ് രൂപപ്പെടുത്തിയ കരാറുമായി മുന്നോട്ടു പോയി രുന്നുവെങ്കിൽ 41212 കോടി രൂപ ലഭിക്കാൻ കഴിയുമായിരുന്നു.'മോദിജിക്കു കൊടുത്തത് 55 കോടി ബിജെപി യുടെ ഭരണത്തിൽ അഴിമതി വ്യാപകമാണ്. മധ്യപ്രദേശിൽ ഗവണ്മെന്റ് ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം എന്നി വയുമായി ബന്ധപ്പെട്ട വ്യാപം അഴിമതിയിൽ നിർണ്ണായകമായ വിവ രങ്ങൾ പുറത്തുവിട്ടവരും സാക്ഷികളുമായ 25 ലധികം പേരാണ് ദുരൂ ഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞത്.പലതും അപകടമരണങ്ങളായിരുന്നു. ബിജെപി പ്രസിഡന്റ് പ്രതി യായ കൊലക്കേസ് വിചാരണ ചെയ്ത ജഡ്ജി പോലും ദുരൂഹ മരണത്തിനിരയായ രാജ്യത്ത് അതിൽ അതിശയിക്കേണ്ടതായ കാര്യമൊന്നു മില്ല.അഴിമതിയുടെ കാര്യത്തിൽ ബിജെപിയിലുണ്ടായ ചേരിപ്പോരിൽ ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്നുതന്നെ പുറത്തുപോകേണ്ടിവന്ന ബി എസ് യെദ്യുരപ്പയെ വീണ്ടും ബിജെപിയിലെത്തിച്ചതും മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചതും മോദിയും ഷായുമാണ്.
നിയമവിരുദ്ധ ഖനനം നടത്തിയതിനു മൂന്നുവർഷം ജയിൽ ശിക്ഷ അനുഭവിച്ച ബെല്ലാരി ജനാർദ്ദന റെഡ്ഡിയെയും തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മോദിഷാ കൂട്ടുകെട്ട് പാർട്ടിയിൽ എത്തിച്ചിരുന്നു. മോദി മന്ത്രിസഭയിൽ പലരും അഴിമതികേസിൽ കുടുങ്ങിയവരാണ്.'ലളിത് ഗേറ്റ്' അപവാദത്തിൽ മന്ത്രി സുഷമ സ്വരാജിന്റെ പേരുമുണ്ട്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അരുൺ ജെയ്ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത് ബിജെപിയുടെ എംപി കൂടിയായ കീർത്തി ആസാദാണ്.അരുണാചൽ പ്രദേശിലെ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ആന്തര സഹമന്ത്രിയായ കിരൺ റിജിജുവിനെതിരെ 450 കോടി യുടെ ആരോപണമാണ് ഉയർന്നിട്ടുള്ളത്. മന്ത്രിമാരായ നിതിൻ ഗഡ് കൽ, പിയുഷ് ഗോയൽ എന്നിവരും ആരോപണങ്ങൾ നേരിടുന്നു. ജലത്തിന്ഗഡ് മുഖ്യമന്ത്രി രമൺ സിംഗിന്റെ മകൻ ബിജെപി ഭരണൽ നടത്തിയ ഇടപാടുകളും ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ സമ്പാദിച്ചു കൂട്ടിയ സ്വത്തുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അത മായി നോക്കുമ്പോൾ അമിത് ഷായുടെ മകൻ ഒരു 'പാവം' ണെന്നു പറയേണ്ടി വരും. 50000 രൂപയുടെ ബിസിനസ് ഒരു വർഷം ത്തിനുള്ളിൽ 8o കോടി രൂപയുടേതായി മാത്രമേ വളർന്നുള്ളു.മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിൽ ഫിഷറീസ് മന്ത്രിയായിരുന്ന പുരുഷോത്തമ സോളങ്കിക്കെതിരെ 400 കോടി രൂപ യുടെ അഴിമതിയാണ് തെളിഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന മോദിക്ക് 55 കോടി രൂപ നൽകിയതായി സഹാറ ഗ്രൂപ്പിന്റെയും ആദിത്യ ബിർള ഗ്രൂഷിന്റെയും ഡയറിക്കുറിപ്പുകളിൽ കണ്ടെത്തിയതിനെക്കുറിച്ചു. അന്വേഷണം എങ്ങുമെത്തിയിട്ടില്ല.2013 ഓഗസ്റ്റിനും 2014 ജനുവരിക്കും മദ്ധ്യേയാണ് 'മോദിജിക്ക് പണം നൽകിയതെന്നാണ് ഡയറിക്കുറിപ്പുകൾ വെളിപ്പെടുത്തുന്നത്. ജയ് സ്വാൾജി എന്നൊരാൾ മുഖേനയാണ് പണം നൽകിയത്.അപ്പോഴേക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ മോദി പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു.കണ്ടെടുത്ത ഡയറിക്കുറിപ്പുകളിൽ ബിജെപിയുടെ മധ്യപ്രദേശ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാർ തുടങ്ങിയ ബിജെപി പ്രമുഖരുടെ പേരു കളുമുണ്ടായിരുന്നു. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി ചീഫ് വിജിലൻസ് കമ്മീഷണറായി കെ ബി ചൗധരി എന്നൊരാളെ മോദി നിയമിച്ചു. അതിനെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോട തിയിൽ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി കേസിൽ സെറ്റിൽ മെന്റ് കമ്മീഷനെ സമീപിച്ചു പണമെല്ലാം അടച്ചു കേസ് തീർപ്പാക്കുന്ന തിനാണ് സഹാറ ഗ്രൂപ്പ് ശ്രമിച്ചത്.രേഖകളെല്ലാം തിരിച്ചു വാങ്ങി നശിപ്പിക്കുന്നതിനും അതിൽ പറ ഞ്ഞിട്ടുള്ളതായ പേരുകൾ പുറത്തു വരാതിരിക്കാനും വേണ്ടിയാണ് ആ നീക്കമുണ്ടായത്. സഹാറ ഡയറിക്കുറിപ്പുകളിലെ പേരുകൾ പരി ശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രശാന്ത് ഭൂഷൺ ചീഫ് വിജിലൻസ് കമ്മീഷണർക്കും കള്ളപ്പണത്തെക്കുറിച്ചു അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന രണ്ടു റിട്ടയേഡ് ജഡ്ജിമാർക്കും എഴുതി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് മോദി യുടെ കറൻസി അസാധുവാക്കൽ പ്രഖ്യാപനമുണ്ടായത്. ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഒരു നാടകം മാത്രമായിരുന്നു ആ പ്രഖ്യാപനം. പ്രശാന്ത് ഭൂഷന്റെ ആവശ്യം വലിയ വാർത്താ പ്രാധാന്യം നേടുമെന്ന സ്ഥിതിയുണ്ടായി.കള്ളപ്പണക്കാർക്കെതിരെയെന്ന പേരിൽ നടപ്പാക്കിയ നോട്ടു നിരോധനം അവരെ സഹായിക്കാൻ വേണ്ടിത്തന്നെയായിരുന്നുവെന്നു വ്യക്തമാണ്. 500,1000 കറൻസികൾ പിൻവലിക്കുമെന്നും 2000ത്തിന്റെ പുതിയ കറൻസി ഇറക്കുമെന്നും ഒക്ടോബർ 27 ലെ ജാഗരൺ എന്ന ഹിന്ദിപത്രത്തിൽ വന്ന വാർത്ത അറിയേണ്ടവരൊക്കെ ദിവസങ്ങൾക്കു മുമ്പുതന്നെ അറിഞ്ഞിരുന്നുവെന്നു വ്യക്തമാക്കുന്നതാണ്. എന്നിട്ടും നാടകീയമാംവിധം പ്രഖ്യാപനം നടത്തി. അങ്ങനെയുള്ള പല നാടകങ്ങളും അരങ്ങേറുന്നതിനു മോദിക്കുള്ള കഴിവ് സമ്മതിച്ചേ മതിയാകൂ.
ബിജെപിയുടെ ഖജനാവ് നിറയുന്നു തട്ടിപ്പുകാരും അഴിമതിക്കാരുമായുമുള്ള നരേന്ദ്ര മോദിയുടെ ബന്ധം ഏറ്റവും വെളിപ്പെടുത്തുന്ന ഒന്നായി നിരവ് മോദിയുടെ 1130 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്കേസ് മാറി.