ലേഖനങ്ങൾ

Responsive image

അച്ഛേ ദിൻ'... മതിയായി

അജയ് ഭാരത്. അടൽ ബിജെപി'. ഡൽഹിയിൽ ചേർന്ന ബിജെപി - ദേശീയ എക്സിക്യൂട്ടീവ് യോഗം അടുത്ത പൊതുതെരഞ്ഞെടുപ്പിനായി ആവിഷ്ക്കരിച്ചിട്ടുള്ള മുദ്രാവാക്യമാണിത്. പരാജയ ഭീതി മോദിയെയും കൂട്ടരെയും എത്രത്തോളം പിടികൂടിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ മുദ്രാവാക്യം. അടൽ ബി എന്നാൽ ഉറച്ച ബിജെപി എന്നാണു അർത്ഥമെന്ന് വ്യാഖ്യാനമുണ്ടാ യേക്കാം. എന്നാൽ അതിലുപരി അതൊരു തന്ത്രമാണ്. ആർ എസ് എസ് പശ്ചാത്തലമൊന്നുമില്ലാത്ത കുറെപ്പേരുംബിജെപിക്കാരായുണ്ട്. വാജ്പേയിയുടെ പാർട്ടിയിൽ ചേർന്നവരാണവർ. അവരെല്ലാം ഇന്ന്നിരാശരുമാണ്. യശ്വന്ത് സിൻഹയും അരുൺ ഷൂറിയും ശത്രുഘ്നൻ സിൻഹയുമെല്ലാം ആ വിഭാഗത്തിന്റെ പ്രതിനിധികളാണ്. പലരും മോദി- ഷാ വാഴ്ചയിൽ വീർപ്പുമുട്ടി പാർട്ടിയോട് വിടപറഞ്ഞുകഴിഞ്ഞു. മറ്റു പലരും അതിനുള്ള തയ്യാറെടുപ്പിലാണ്. അവരെ പിടിച്ചുനിർത്താനുള്ള മോദി- ഷാ തന്ത്രത്തിന്റെ ഭാഗമാണ് ഈ മുദ്രാവാക്യം. വാജ്പേയിയു ടെ പാർട്ടി തന്നെയാണിതെന്നു സ്ഥാപിക്കാനാണ് ശ്രമം.ജീവിച്ചിരുന്നപ്പോൾ വാജ്പേയിയെ അനാദരിച്ച ആളാണ് നരേന്ദ്ര മോദി. ഗുജറാത്ത് കലാപത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മോദിയെ മാറ്റണമെന്ന് ബിജെപി യുടെ ദേശീയ നിർവാഹക സമിതി യോഗത്തിൽ വാജ്പേയി ആവശ്യപ്പെട്ടപ്പോൾ ആർഎസ്എസ് പ്രവർ ത്തകരെ ഇറക്കി മുദ്രാവാക്യം വിളിപ്പിച്ചു അതിനെ പരാജയപ്പെടുത്തു കയായിരുന്നു മോദി.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മോദിയെ മാറ്റാതിരുന്നത് ഒരു തെറ്റാ യിപ്പോയെന്ന് വാജ്പേയി തുറന്നുപറഞ്ഞിട്ടുമുണ്ട്. വാജ്പേയി മറവി രോഗത്തിന്റെ പിടിയിലായതിനു ശേഷമാണ് മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായത്. വാജ്പേയി ആരോഗ്യത്തോടെ സജീവമായുണ്ടായിരുന്നെങ്കിൽ യശ്വന്ത് സിൻഹയും അരുൺ ഷൂറിയും മറ്റും നയിക്കുന്നകലാപത്തിന്റെ പതാക വഹിക്കുന്നത് അദ്ദേഹമാകു മായിരുന്നു. രാജധർമ്മം (ആൾക്കാരോട് വിവേചനം കാട്ടരുത്) പാലി ക്കണമെന്ന് മോദിയോട് വാജ്പേയി പരസ്യമായി ആവശ്യപ്പെട്ടിരുന്നതും.ഗുജറാത്ത് മോഡലിലൂടെ ഇന്ത്യയിൽ ഒരു പുതുയുഗം' സൃഷ്ടി ക്കാൻ പോകുന്നുവെന്ന വീമ്പിളക്കലുമായി രംഗത്തുവരികയും തനിക്കു മുമ്പുണ്ടായിരുന്നതിനെയെല്ലാം മോശമായി ചിത്രീകരിക്കുകയും ചെയ്ത മോദി നെഹ്രുവിയൻ പൈതൃകത്തെ മാത്രമല്ല, വാജ്പേയി യുടെ പാരമ്പര്യത്തെക്കൂടിയാണ് തള്ളിപ്പറഞ്ഞത്.2014ൽ വാഗ്ദാനം ചെയ്തിരുന്നത് 'അച്ഛേ ദിൻ' ആയിരുന്നു. സ്വാഭാവികമായും അതിന്റെ അടുത്തഘട്ടമെന്നനിലയിൽ 'ബഹുത് അച്ഛേ ദിൻ' ആയിരുന്നു വാഗ് ദാനം ചെയ്യേണ്ടിയിരുന്നത്. എന്നാലിപ്പോൾ അതേക്കുറിച്ചൊന്നും മിണ്ടുന്നതേയില്ല. വാഗ്ദാനങ്ങളുടെ സ്ഥിതി എന്തായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എല്ലാം ഇവിടെ പരാമർശിക്കുന്നില്ല. എങ്കിലും കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ പ്രകടമായ ജനരോഷത്തെക്കുറിച്ചു പറയാതെ പോകുന്നത് ശരിയായിരിക്കില്ല.പെട്രോളിന്റെയും ഡീസലിന്റെയും വില പകുതിയാക്കി കുറക്കു മെന്നത് കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിൽ മോദി നൽകിയ വാഗ് ദാനങ്ങളിൽ ഒന്നായിരുന്നു. 2014 മെയിൽ രണ്ടാം യുപിഎ ഗവണ്മെന്റ് അധികാരമൊഴിയുമ്പോൾ പെട്രോൾ വില ദേശീയ തലസ്ഥാന നഗര മായ ഡൽഹിയിൽ ലിറ്ററിന് വില 71.41 രൂപയായിരുന്നു. ഇതെഴുതു മ്പോൾ (2018 സെപ്റ്റംബർ 11) വില 80.96 രൂപയാണ്. ചില നഗരങ്ങളിൽ 90 രൂപക്കടുത്തുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസലിന് 77.55 രൂ യാണ് ഇതേ ദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടു സന്ദർഭങ്ങളിലെയും അന്താരാഷ്ട്ര വിലകൂടി ശ്രദ്ധിക്കണം. 2014ൽ ഒരു ബാരൽ (ക്രൂഡ് ഓയിലിന് 1473 ഡോളർ ആയിരുന്നു വില. ഇപ്പോഴത് 71 ഡോർ മാത്രമാണ്.മോദി അധികാരത്തിൽ വന്നതിനുശേഷം അന്താരാഷ്ട്രവില കുറഞ്ഞുകൊണ്ടിരിക്കുകയും അത് ബാരലിന് 46 ഡോളർ വരെ താഴേ പോകുകയും ചെയ്തു. ഏതാനും മാസങ്ങൾക്കു മുമ്പ് മാത്രമാണ് വീണ്ടും കയറാൻ തുടങ്ങിയത്. എന്നാൽ ഒരിക്കലും അന്താരാഷ്ട്ര വിലയിടിവിന്റെ ആനുകൂല്യം ഇന്ത്യൻ ഉപഭോക്താക്കൾക്ക് കിട്ടിയില്ല. അവർക്ക് ഉയർന്നവിലതന്നെ നൽകേണ്ടിവന്നു. അന്താരാഷ്ട്രവില വർ വിക്കുമ്പോൾ അതിന്റെ ഭാരം ഉപഭോക്താക്കൾക്ക് അനുഭവപ്പെടാതിരിക്കാൻ യുപിഎ ഗവണ്മെന്റെ സബ്സിഡി നൽകിയിരുന്നു. യുപിഎ ഗവണ്മെന്റിന്റെ അഞ്ചുവർഷക്കാലത്ത് 2.8 ലക്ഷം കോടി രൂ യാണ് സബ്സിഡിയായി നൽകിയത്.മോദിസർക്കാർ സബ്സിഡി നിർത്തലാക്കിയെന്ന് മാത്രമല്ല, അ രാഷ്ട്ര വില കുറഞ്ഞ സന്ദർഭംനോക്കി എക്സൈസ് നികുതി ഉയർത്തു കയും ചെയ്തു. 2014 നും 2016 നുമിടയിൽ 9 തവണയാണ് ലഭിച്ചത്. 2017 ഒക്ടോബറിൽ മാത്രം അൽപം കുറച്ചു. ഇന്നിപ്പോൾ ഒരു ലിറ്റർ പെട്രോളിന് 19.84 രൂപയാണ് എക്സൈസ് നികുതി. യുപിഎ ഗവണ്മെന്റിന്റെ കാലത്ത് 9.48 രൂപയായിരുന്ന എക്സൈസ് നികുതി യാണ് മോദിഭരണത്തിന്റെ നാലുവർഷത്തിടയിൽ ഇത്രയും ഉയർന്നത്. 2017 ജനുവരിയിൽ 21.48 രൂപയായിരുന്നു നികുതി,

യുപിഎ ഗവണ്മെന്റ് അധികാരത്തിലുണ്ടായിരുന്ന 2013-14 സാമ്പത്തിക വർഷത്തിൽ പെട്രോൾ, ഡീസൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നെല്ലാം കൂടിയുള്ള എക്സൈസ് നികുതി വരുമാനം 88600 കോടി രൂപയായിരുന്നത് മോദി അധികാരത്തിലേറിയ വർഷം തന്നെ 105653 കോടി രൂപയായി ഉയരുകയും ക്രമാനുഗതമായ വർ ദ്ധനവിലൂടെ നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമാകുമ്പോ ഴേക്കും ബജറ്റ് വിഭാവനം ചെയ്യുന്നതനുസരിച്ച് 257850 കോടി രൂപ വർദ്ധിക്കുകയും ചെയ്യും.ജനങ്ങളെ കൊള്ളയടിച്ചുകിട്ടുന്ന പണംകൊണ്ടാണ് മോദി ഭരണം നിലനിൽക്കുന്നത്. അല്ലെങ്കിൽ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. പെട്രോൾ വില കുറച്ചാൽ ധനക്കമ്മി ഉയരുമെന്ന് നടത്തിയ പ്രസ്താവനയിലൂടെ കേന്ദ്ര ഗവണ്മെന്റ് ഇക്കാര്യം തുറന്നു സമ്മതിക്കുകയായിരുന്നു.ഇവിടെയാണ് മോദി ഭരണവും മൻമോഹൻസിംഗിന്റെ ഭരണവും തമ്മിലുള്ള അന്തരം പ്രകടമാകുന്നത്. ആഗോള സാമ്പത്തികമാന്ദ്യത്തി ന്റെയും ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില അടിക്കടി ഉയരുന്നതിന്റെയും സാഹചര്യത്തിൽ ജനങ്ങൾക്ക് ഭാരം പരമാവധി കുറക്കുക. യെന്ന ലക്ഷ്യത്തോടെ സബ്സിഡി നൽകുകയും നികുതി ഭാരം കുറക്കുകയും ചെയ്തു.