ലേഖനങ്ങൾ
നരേന്ദ്ര മോദി + നീരവ് മോദി ബാങ്ക് സ്വകാര്യവത്ക്കരണം
ജതിൻ മേത്ത, ലളിത് മോദി, വിജയ് മല്ല്യ, നീരവ് മോദി, ബാങ്ക് തട്ടിപ്പ് കേസുകളിൽ കുടുങ്ങി രാജ്യം വിട്ട വ്യവസായ പ്രമുഖനാണവർ. എല്ലാവരും ബിജെപി ബന്ധമുള്ളവരുമാണ്. നരേന്ദ്ര മോദിയുടെ ഭരണം പൂർത്തിയാകുമ്പോൾ ഈ പട്ടികയിലേക്ക് കൂടുതൽ വിമാരും മല്യമാരും കടന്നുവന്നെന്നിരിക്കും. വജ്ര വ്യാപാര ബിസിനസിലേർപ്പെട്ടിരുന്ന ജയിൻ മേത്ത 15 ബാങ്കു കളിൽ നിന്നുമായി 6800 കോടി രൂപ വെട്ടിച്ച ശേഷമാണ് കടന്നുകള ഞ്ഞത്. നരേന്ദ്ര മോദിയുടെ ആത്മമിത്രവും ബിസിനസ് സാമ്രാജ്യാധി പനുമായ ഗൗതം അദാനിയുടെ അടുത്ത ബന്ധുവാണ്. വിദേശ നാണയ വിനിമയ തട്ടിപ്പുൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ലളിത് മോദി.രാജസ്ഥാനിൽ ബിജെപിയുടെ മുഖ്യമന്ത്രി വിജയ രാജെ സിന്ധ്യ ആണെങ്കിലും സൂപ്പർ മുഖ്യമന്ത്രി എന്നാണ് ലളിത് മോദി അറിയട്ടിരുന്നത്. ബാങ്ക് തട്ടിപ്പുകേസിൽ കുടുങ്ങിരാജ്യം വിടുമ്പോൾ രാജ്യ സഭയിലെ അംഗമായിരുന്നു വിജയ് മല, കർണ്ണാടകയിൽ നിന്നും ബിജെപിയുടെ പിന്തുണയോടെയാണ് മല എംപിയായത്.11400 കോടി രൂപയുടെ തട്ടിപ്പു കേസിൽ കുടുങ്ങിയ ആളാണ് വജ്ര വ്യാപാരിയായ നീരവ് മോദി. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലണ്ടിലെ ദാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ പരിപാടികളും കക്ഷീകരിച്ചത് നീരവ് മോദി ആയിരുന്നു.ഗ്രൂപ്പ് ഫോട്ടോയുമുണ്ട്. ബിജെപിയുടെ ധനാൽ സ്സാണ് നീരവ് മോദിയെന്നു വെളിപ്പെടുത്തിയത് ആ പാർട്ടിയുമായി ദീർഘകാലമായി സഹകരിക്കുന്ന ശിവസേന തന്നെയാണ്. പ്രധാന മന്ത്രി മോദിയുടെ നോട്ടു നിരോധനത്തിലൂടെ വജ്ര വ്യാപാരിയായ മോദി ഒറ്റരാത്രികൊണ്ട് വെളുപ്പിച്ചത് 90 കോടി രൂപയുടെ കള്ളപ്പണ മായിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവുമൊടുവിൽ പുറത്തു വരുന്നത്.- മോദിമാർ തമ്മിൽ, അറിയുകപോലുമില്ലെന്നും മട്ടിലെല്ലാം നടന്നത് യുപിഎ ഭരണകാലത്താണെന്നും സ്ഥാപിക്കുന്നതിനുള്ള തന്ത്രപ്പടിലായിരുന്നു ബിജെപി നേതാക്കൾ. എന്നാൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതോടെ അതെല്ലാം തകർന്നു. നരേന്ദ്ര മോദിയുടെ ഭരണകാല ത്ത് നടന്ന തട്ടിപ്പുകളിലാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2011 മുതൽ നീരവ് മോദിയുടെ കമ്പനി അനധികൃതമായി വായ്പകൾ നേടിയിരുന്നുവെങ്കിലും 2015 ൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വരുകയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. അത് തടയാൻ ഒന്നും ചെയ്തില്ല.
കേസ്സിലെ പ്രധാന പ്രതികളിലൊരാളും നീരവ് മോദിക്കൊപ്പം രാജ്യം വിട്ടുപോയ അയാളുടെ അമ്മാവനും ഗീതാജ്ഞലി എന്ന വജ്രവ്യാപാരം കമ്പനിയുടെ ഉടമയുമായ മെഹുൽ ചോസ്കിക്കെതിരായ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ എത്തിയതാണ്.ബംഗളൂരുവിലെ ഒരു ബിസിനസുകാരനും മെഹുലിന്റെ ബിസിനസ്സിൽ പങ്കു ചേരുകയും ചെയ്ത ഹരിപ്രസാദ് എന്നൊരാളാണ് മെഹുൽ ചോസ്കിക്കെതിരെ 13 കോടി രൂപയുടെ തട്ടിപ്പിന് കേസ് കൊടുത്തത്.സിബിഐ, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് മന്ത്രാലയം എന്നിവക്കെല്ലാം പരാതി നല്കിയിട്ടും രക്ഷയില്ലാതായപ്പോൾ 2015 ൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെഴുതി. വിജയ് മല്യയെപ്പോലെ ഇയാൾ രാജ്യം വിട്ടോടിപ്പോകാൻ സാധ്യതയുണ്ടെന്ന് കമ്പനി രജിസ്ട്രാറെ അറിയിക്കുകയും ചെയ്തു. മെഹുൽ ചോസ്കിക്കെതിരെ നിരവധി പേർ പരാതിപ്പെട്ടിരുന്നു.ഒരാൾ നല്കിയ കേസിൽ 2017 ഓഗസ്റ്റ് 4 ന് ചണ്ഡീഗഡ് കോടതി മെഹുലിനെ ഒരു പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. അങ്ങനെ യുള്ള ഒരാളാണ് രാജ്യത്തുനിന്നും കടന്നു കളഞ്ഞത്. അതിനു ഉന്ന തങ്ങളിൽ നിന്നും സഹായം ഉണ്ടെങ്കിലേ കഴിയൂ. മെഹുൽ ചോസ്കിയുടെ അത്യുന്നതബന്ധം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ദൃശ്യമിപ്പോൾ വളരെ വ്യാപകമായി പ്രചരിക്കുന്നു. 2015 നവംബർ 5 ന് പ്രധാനമന്ത്രിയുടെ വസതിയിൽ രാജ്യത്തെ പ്രമുഖരായ സ്വർണ്ണ വ്യാപാര ബിസിനസുകാരുടെ ഒരു സമ്മേളനം നടന്നു. അമ്പതോളം പേർ പങ്കെ ടുത്ത ആ സമ്മേളനത്തിൽ തന്റെ പ്രസംഗത്തിനിടയിൽ പിൻനിരകള ലൊന്നിൽ മാത്രം ഇരുന്നിരുന്ന മെഹുൽ ചോസ്കിയെ ചൂണ്ടി മെഹുൽ ഭായ് ഇവിടെ ഇരിപ്പുണ്ടല്ലോ എന്ന് ചിരിച്ചുകൊണ്ട് പറയുന്ന മോദി യുടെ ദൃശ്യമാണുള്ളത്. എത്ര വലിയ തട്ടിപ്പു നടത്തിയാലും, കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചാലും, നരേന്ദ്ര മോദിയുടെ ഭായിക്ക് രാജ്യംവിട്ടുപോകാൻ ഒരു തടസ്സവുമുണ്ടാകില്ല. തട്ടിപ്പിന് സഹായിച്ച രണ്ടു ബാങ്ക് ജീവനക്കാരുൾപ്പെടെ ഏതാനും പേരാണിപ്പോൾ അറസ്റ്റിലായിട്ടുള്ളത്. പക്ഷെ ഉന്നതങ്ങളിൽ നിന്നുള്ള പിൻബലമില്ലാതെ ഈ തട്ടിപ്പു നടത്താൻ സാധ്യമല്ല. വജ്രം ഇറക്കുമതി ചെയ്യുന്നതിന് നിരവ് മോദിക്ക് വിവിധ ഇന്ത്യൻ ബാങ്കുകളുടെ വിദേശശാഖകളിൽ നിന്നും വായ്പകൾ ലഭിക്കുന്നതിന് ഗാരന്റി നല്കുകയാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈയിലെ ഒരു ശാഖയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ചെയ്തത്. ഇത് സംബന്ധിച്ച് നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു. ഈ ആൾക്ക് ഒരു ബ്രാഞ്ചിൽത്തന്നെ 7 വർഷക്കാലം ഒരേ തസ്തികയുടെ ചുമതലക്കാരനായി എങ്ങനെ തുടരാൻ കഴിഞ്ഞുവെന്നതാണ് പ്രസക്തമായ ചോദ്യം. സാധാരണ ഗതിയിൽ മൂന്നു വർഷത്തിലൊരിക്കൽ മറ്റൊരു ബ്രാഞ്ചി ലേക്ക് മാറ്റം ഉണ്ടാകേണ്ടതാണ്. ഒരു ബ്രാഞ്ചിൽത്തന്നെ ഒരു വിഭാഗ ത്തിൽ 6 മാസത്തിൽ കൂടുതൽ തുടരാനും പറ്റില്ല. ബാങ്കിന് ഇന്റേണൽ ഓഡിറ്റിംഗും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റിങ്ങുമുണ്ട്. ഈ ക്രമക്കേടുകൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ലയെന്നത് ശ്രദ്ധേ യമാണ്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉന്നതങ്ങളിൽ മാത്രമല്ല അതിനു പുറത്തു റിസർവ്വ് ബാങ്കിന്റെ ഉന്നതങ്ങളിലേക്കും സംശയത്തിന്റെ മുനകൾ നീളുന്നു. ഇപ്പോൾ വലിയൊരു മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ് ഉരുകിത്തെളിഞ്ഞിട്ടുള്ളത്. വളരെ സമഗ്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകളെല്ലാം പുറത്ത് വരുകയുള്ളൂ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കപ്പെടണം. ബാങ്ക് തട്ടിപ്പു കേസുകളിൽ ഇടപാ ടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് നിയമ നടപടികൾക്ക് വിധേയമാകുന്നത്. ചെയർമാനോ, ഡയറക്ടർ ബോർഡ് അംഗങ്ങളോ സിഇഒമാരോ ഒന്നും ഒരു നടപടിക്കും വിധേയരല്ല. പ്രധാനപ്പെട്ട പല തീരുമാനങ്ങളും അവരാണ് എടുക്കുന്നതെങ്കിൽപ്പോലും ഇതാണ് സ്ഥിതി.
അഴിമതിക്കെതിരെ ഘോരയുദ്ധം പ്രഖ്യാപിച്ചു വന്നവരുടെ ഭരണ ത്തിൻ കീഴിലാണ് ഇതൊക്കെ സംഭവിക്കുന്നത്. മോദി ഭരണത്തിന്റെ 4 വർഷങ്ങളിൽ ബാങ്കുകളുടെ കിട്ടാക്കടം ഇരട്ടിയായിട്ടാണ് വർദ്ധി ച്ചത്. കിട്ടാക്കടങ്ങളുടെ സിംഹഭാഗവും ഏതാനും ചില കോർപ്പറേറ്റ് - സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്.2016 വരെയുള്ള രണ്ടു വർഷങ്ങളിൽ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് 29 പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്. ആയിരമോ രണ്ടായിരമോ രൂപ അടക്കാൻ ബാങ്കിൽ നിന്നും വന്ന നോട്ടീസിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കർഷകരുള്ള രാജ്യത്തുതന്നെയാണ് കോർപ്പറേറ്റ് കടങ്ങൾ എഴുതിത്തള്ളുന്നതും. വീണ്ടും ഉത്തേജക പാക്കേജുകളെന്ന പേരിൽ ഇതേ നാടകങ്ങൾ ആവർത്തിക്കുന്നതിനായി രണ്ടുലക്ഷത്തിൽപരം കോടി രൂപ ബാങ്കുകൾക്കായി നല്കുകയും ചെയ്യുന്നു.ബാങ്ക് തട്ടിപ്പുകളും കിട്ടാക്കടങ്ങൾ എഴുതിത്തള്ളലുമെല്ലാം മോദി ഭരണത്തിന്റെ ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൊതുമേഖലാ ബാങ്കുകൾക്കെതിരായ വികാരം സമൂഹത്തിൽ വളർത്തുന്നതിലൂടെ ബാങ്കുകൾ സ്വകാര്യവല്ക്കരിക്കുകയെന്നതാണ് ആ ഗൂഢപദ്ധതി. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം ഗവൺമെന്റ് ഉപേക്ഷിക്കണമെന്നും സ്വകാര്യ വായ്പാ സ്ഥാപനങ്ങളെ പോലെ പ്രവർത്തിക്കാൻ അവയെ അനുവദിക്കണമെന്നും ഉള്ള ആവിശ്യവുംമായി വ്യവസായികളുടെ സംഘടനയായ അസോചം രംഗത്തു വന്നിട്ടുള്ളത് ഈ ഗൂഢ നീക്കത്തിന്റെ ഭാഗമാകാനാണ് സാധ്യതപിഎൻബിയിലെ തട്ടിപ്പിന്റെ സാഹചര്യത്തിലാണ് അവർ ഇങ്ങനെ യൊരു ആവശ്യം ഉന്നയിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് ഗവൺമെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യവും പറഞ്ഞി ട്ടുള്ളത്.സ്വകാര്യ ബാങ്കുകളായാൽ എല്ലാം ഭംഗിയായി നടക്കുമെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. 1948 നും 68 നും മദ്ധ്യേ 736 സ്വകാര്യ ബാങ്കു കളാണ് ഇന്ത്യയിൽ പരാജയപ്പെടുകയോ, മറ്റൊന്നുമായി ലയിപ്പിക്ക പ്പെടുകയോ, പ്രവർത്തനം നിലക്കുകയോ ചെയ്തിട്ടുള്ളത്. ബാങ്ക് ദേശവല്ക്കരണമുണ്ടായ 1969 നുശേഷം കെടുകാര്യസ്ഥത കാരണം പ്രവർത്തനമില്ലാതെയായ 36 ബാങ്കുകളുണ്ട്. ഏറ്റവുമൊടുവിൽ 2008ൽ സെഞ്ചുറിയൻ ബാങ്ക് ഓഫ് പഞ്ചാബാമ് ബാങ്കിംഗ് മേഖലയിൽ നിന്നും അപ്രത്യക്ഷമായത്.മലയാളികൾക്ക് സുപരിചിതമായ പറവൂർ സെൻട്രൽ ബാങ്ക് (1991) നെടുങ്ങാടി ബാങ്ക് (2003) ലോർഡ് കൃഷ്ണ ബാങ്ക് (2007) എന്നിവ യൊക്കെ ഇക്കൂട്ടത്തിലുണ്ട്. സ്വകാര്യ ബാങ്കുകളാണ് മെച്ചമെങ്കിൽ എന്തുകൊണ്ടാണ് ഈ ബാങ്കുകൾ നിലച്ചുപോയത്? ഇങ്ങനെയുള്ള ബാങ്കുകളിൽ കൂടുതലും പൊതുമേഖല ബാങ്കുകളുമായാണ് ലയിയി ക്കപ്പെട്ടത്. അത് പൊതുമേഖല ബാങ്കുകളുടെ കാര്യക്ഷമതയെ ബാധി ച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളിടെ കിട്ടാക്കടങ്ങളിലേറെയും രാജ്യത്തെ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങുടേതാണെന്ന വസ്തു അവശേഷിക്കവെ ബാങ്കുകളുടെ സ്വകാര്യവല്ക്കരണത്തിനുവേണ്ടി യുള്ള വാദം ചെകുത്താൻ വേദമോതുന്നതുപോലെയാണ്.പൊതുമേഖലയിലെ ഇൻഷ്വറൻസ് കമ്പനികളെ ലയിപ്പിച്ചു ഓ രികൾ വിൽക്കുന്നതിനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ച ഭരണം കഴുകൻ കണ്ണുകളോടെ കാത്തിരിക്കുന്ന ഫിനാൻസ് മൂലധന ശക്തികളുടെ കരങ്ങളിലേക്ക് ബാങ്കുകളെ ഏൽപ്പിക്കുമെന്നതിൽ സം യമൊന്നുമില്ല. എന്നാൽ അതിനു പിന്നിലുമുണ്ട് കോൺഗ്രസ്സ് മു ഭാരതമെന്ന അജണ്ട.സ്വതന്ത്ര ഇന്ത്യയിലെ വലിയൊരു വിപ്ലവമായിരുന്നു ഇന്ദിര ഗാന്ധി നടപ്പാക്കിയ ബാങ്ക് ദേശസാൽക്കരണം. ബാങ്കുകളിലേക്ക് ഇന്ത്യയിലെ സാധാരണക്കാരന് കടന്നു ചെല്ലാൻ അവസരമൊരുക്കിയ സംഭവമാ യിരുന്നു അത്. തൊഴിലുറപ്പു പദ്ധതിക്കാർ വരെയുള്ളവർ ഇന്ന് പൊ തുമേഖലാ ബാങ്കുകളുടെ ശാഖകളിൽ ഒരു സാധാരണ ദൃശ്യമാണ്. ബാങ്കുകളുടെ സ്വകാര്യവല്ക്കരണം നടപ്പാകുന്നതോടെ ആ കാഴ്ച ഇല്ലാതെയാകും.ഇന്ന് ഒട്ടേറെ സ്വകാര്യ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. അവയുടെ ശാഖകളിൽ ഇടപാട് നടത്താനായി കാത്ത് നിൽക്കുന്ന ഒരു കർഷക B നെയോ ചെറുകിട ബിസിനസുകാരനെയോ വിദ്യാർത്ഥിയെയോ കാണാൻ കഴിയുമോ? കോൺഗ്രസ്സ് മുക്ത ഭാരതത്തിനായി കോർപ്പ ശക്തികളുടെ കൂട്ടുകെട്ട് ശാസ്ത്രത്തിലെന്നതു പോലെ ഒരു തത്വം ആവിഷ്ക്കരിച്ചിട്ടുണ്ട്.