ലേഖനങ്ങൾ

Responsive image

തകരുന്ന ഇന്ത്യൻ സമ്പദ്ഘടനയും ഒപ്പം മോദിയും.

ജീവിതം മെച്ചപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മെച്ചപ്പെടുന്നുണ്ട് എന്നുത്തരം നൽകിയവർ 2014ൽ 14 % ഉണ്ടായിരുന്നു. 2017 ൽ അങ്ങനെ ഉത്തരം നൽകിയവർ മൂന്നു ശതമാനം മാത്രമായിരുന്നു. തൊഴിലില്ലായുടെ നിരക്ക് 2014 ൽ 3.53% ആയിരുന്നത് 2017 ൽ 4.80 % ആയിയുയർന്നു. വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾക്ക് 2014 ൽ പ്രതിമാസം 13300 രൂപ വേതനം ലഭിച്ചിരുന്നു. 2017 ൽ അത് 1000 രൂപയായി കുറഞ്ഞു.

അന്താരാഷ്ട്ര വിദഗ്ധ ഏജൻസിയായ ഗാലപ് നടത്തിയ സർവേയുടെ വിവരങ്ങൾ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഒട്ടേറെ സ്ഥിതിവിവര കണക്കുകളുണ്ട്. ചിലതു സൂചിപ്പിച്ചെന്നേയുള്ളു. മൻ മോഹൻ സിങ് നയിച്ച യു പി എ ഗവണ്മെന്റ് അധികാരമൊഴിഞ്ഞപ്പോഴുണ്ടായിരുന്ന അവസ്ഥയും "വികസന നായകൻ" എന്ന് സ്വയം വിശേഷിപ്പിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ മൂന്നര വർഷത്തെ ഭരണം പിന്നിട്ടപ്പോഴുണ്ടായ അവസ്ഥയും തമ്മിലുള്ള താരതമ്യമായിരുന്നു അത്. 2018 ലെ റിപ്പോർട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളു. സ്ഥിതി കൂടുതൽ വഷളാകുന്ന ചിത്രമായിരിക്കും അപ്പോൾ ലഭിക്കുക.ഈ വിവരങ്ങളുൾക്കൊള്ളുന്ന ലേഖനമെഴുതിയ സാമ്പത്തിക വി ദഗ്ധൻ കൂടിയായ പനോസ് മൗർദൗകൗറ്റസ് അദ്ദേഹത്തിന്റെ ലേഖനം തുടങ്ങുന്നതുതന്നെ നരേന്ദ്ര മോദിക്ക് ഒരുപദേശം നൽകിക്കൊണ്ടാ യിരുന്നു. ഇന്ത്യ വലിയ പുരോഗതി നേടുന്നുവെന്നു വിദേശികളോട് പറയാൻ ചിലവഴിക്കുന്ന സമയം കുറച്ചുകൊണ്ട് തന്റെ ഭരണം എങ്ങനെ അനുഭവപ്പെടുന്നുവെന്ന് ജനങ്ങളോട് ചോദിച്ചറിയാൻ കൂടുതൽ സമയം ചിലവഴിക്കണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്. വിദേശികൾ എങ്ങനെയാണ് നമ്മുടെ പ്രധാനമന്ത്രിയെ കാണുന്നതെന്നതിനുദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. 2014 ലെ തെരെഞ്ഞെടുപ്പ് വേളയിൽ മോഡി ഉയർത്തിയ ഒരു മുദ്രാവാക്യമായിരുന്നു സബ് ക സാഥ്, സബ് ക വികാസ്' (എല്ലാവർ ക്കുമൊപ്പം, എല്ലാവർക്കും വികസനം). എല്ലാവർക്കും “അച്ഛേ ദിൻ (നല്ല ദിനങ്ങളും) മോഡി വാഗ്ദാനം ചെയ്തിരുന്നു. ഈയവസരത്തിൽ ഇന്ത്യൻ സമ്പദ്ഘടനയുടെ ഒരു വിലയിരുത്തൽ ആവശ്യമായിരിക്കുന്നു.ലോകത്ത് അതിവേഗം വളരുന്ന ഒരു സമ്പദ്ഘടനയെന്നാണ് ഊറ്റം കൊള്ളുന്നത്. അത് ശരിയാണ്. വികസ്വര രാഷ്ട്രങ്ങൾ പുരോഗതി പ്രാപിക്കുമ്പോൾ സാമ്പത്തികവളർച്ച കൂടും. വികസനത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ വളർച്ച കുറ യുകയും ചെയ്യും. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായ എസിന്റെ വളർച്ച രണ്ടു ശതമാനമോ അതിനടുത്തതോ ആയിരിക്കും. പല പാശ്ചാത്യ രാഷ്ട്രങ്ങളുടെയും വളർച്ചയുടെ സ്ഥിതി അതുതന്നെ. കഴിഞ്ഞ മൂന്നു ദശകങ്ങളിൽ വലിയ വളർച്ച നേടുകയും സമീപ ഭാവി യിൽത്തന്നെ യുഎസിനെ പിന്തള്ളി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുകയും ചെയ്യുന്ന ചൈനയുടെ വളർച്ച കുറയുന്നതും സ്വാഭാവികമാണ്.

ഈയൊരു സാഹചര്യത്തിലാണ് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നത്. 1991ൽ നരസിംഹ റാവു ഗവൺമെന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് തുടക്കമിട്ട സാമ്പത്തിക പരി ഷ്ക്കരണ നടപടികളാണ് ഇന്ത്യയുടെ വളർച്ചയിൽ വഴിത്തിരിവായത്. ദാരിദ്ര്യം കുറക്കുന്നതിനും വരുമാനം ഉയർത്തുന്നതിനും അത് സഹാ യിച്ചു. തൊഴിലാളി വർഗ വിഭാഗത്തിൽപ്പെട്ട ഒട്ടേറെപ്പേർ മധ്യവർഗ്ഗസിലേക്കു ഉയർന്നു. ഉദാരവൽക്കരണം, ആഗോളവൽക്കരണം എന്നൊക്കെ പറഞ്ഞു സിപിഎം സഖാക്കൾ കുറ്റപ്പെടുത്തിയേക്കും. പക്ഷെ ഇന്ന് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പോലും ഇന്നോവ കാറിൽ സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിനു നന്ദി പറയേണ്ടത് മൻമോഹൻ സിങ്ങിനോടാണ്.ഏതു സാമൂഹ്യ വ്യവസ്ഥിതിക്കും അതിന്റേതായ ദോഷങ്ങളുമു ണ്ടാകും.സാമ്പത്തിക അസമത്വം വർദ്ധിക്കുന്നുവെന്നതൊരു വസ്തുതയാണ്. അത് പരമാവധി കുറക്കുന്നതിനും സാമ്പത്തിക വളർച്ചയുടെ നേട്ടം സമൂഹത്തിനു പൊതുവിൽ ബാധകമാക്കുന്നതിനും ശ്രമിക്കുന്നവരായിരിക്കും ശരിയായ ഭരണാധികാരികൾ. യുപിഎ ഭരണ കാലത്ത് അതാണുണ്ടായത്. എന്നാൽ സ്വന്തം വളർച്ച ആഗ്രഹിക്കുന്ന രീതിയിൽ നേടാൻ കഴിയാത്ത രാജ്യത്തും വിദേശത്തുമുള്ള കോപ്പറേറ്റീവ് ശക്തികൾ ആ ഭരണത്തിൽ അസംതൃപ്തരായിരുന്നു. ഒരു ബദലിന് വേണ്ടിയുള്ള അവരുടെ അന്വേഷണം ചെന്നെത്തിയത് നരേന്ദ്ര മോറിയിലായിരുന്നു. കോർപ്പറേറ്റ് ശക്തികളുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു 'ഗുജറാത്ത് മോഡൽ. അതിനു ശേഷം മോദി മഹത്വം നാടെങ്ങും അവർ പ്രചരിപ്പിച്ചു.സ്വന്തം നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ അതിനായി ഉപയോഗിച്ചു. ഇന്നിപ്പോൾ കടുത്ത ആരാധകർക്കുപോലും മോദി മഹത്വം പഴയതുപോലെ ഉദ്ഘോഷിച്ചു നടക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അത്രക്കും ദയനീയമാണ് മോദി ഭരണത്തിന്റെ ചിത്രം.എല്ലാമേഖലകളിലും

അതാണ് സ്ഥിതി.സാമ്പത്തിക മേഖലയിൽ മോദി ഇന്ദ്രജാലം കാട്ടുതെ ന്നാണ് പറഞ്ഞിരുന്നത്. നാലര വർഷത്തെ ഭരണം പിന്നിടുമ്പോൾ പ്രധാന വാഗ്ദാനങ്ങൾക്കെന്തു സംഭവിച്ചുവെന്ന് പരിശോധിക്കേണ്ട താവശ്യമാണ്.ജിഡിപി വളർച്ച യുപിഎ ഗവണ്മെന്റ് അതികാരത്തിലുണ്ടായിരുന്ന 10 വർഷങ്ങളിൽ കൈവരിച്ച ശരാശരി സാമ്പത്തിക വളർച്ച 8.1% മായിരുന്നു. അന്താ രാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് നല്ല വളർച്ചയാണ് നേടിയത്.എന്നാൽ മോദിയുടെ 4 വർഷത്തെ ഭരണത്തിന്റെ ശരാശരി വളർച്ച 6.4% മാണ്.മുമ്പ് ജി ഡി പി കണക്കാക്കുന്നതിനു 1993-94 ഉം 2004-05 ഉം ആയിരുന്നു അടിസ്ഥാന വർഷങ്ങളായി കണക്കാക്കിയിരുന്നത്.2011 -12 ആണ് പുതിയ അടിസ്ഥാന വർഷം. ഇതനുസരിച്ച് മുൻ കണക്കു കളിൽ രണ്ടു ശതമാനത്തോളം വർദ്ധനവുണ്ടാകും.മോദി ഗവണ്മെന്റ് ആവിഷ്ക്കരിച്ച പുതിയ കണക്കുകൾ പ്രകാരം യുപിഎ ഗവണ്മെന്റിന്റെ കാലത്ത് രണ്ടുതവണ ജി ഡി പി വളർച്ച രണ്ടക്കസംഖ്യയിലെത്തി യിരുന്നു. 2007 -08 ൽ 10 23 % വും (മുൻ കണക്ക് 8.91 %) 2010 11 ൽ 10 .78 % വും (9.32 %) വളർച്ച നേടി.ആഗോളസാമ്പത്തിക സ്ഥിതി മോശമായിരിക്കുകയും എണ്ണവില വളരെ ഉയർന്നു നിൽക്കുകയും ചെയ്തിരുന്ന പ്രതികൂല സാഹചര്യ ങ്ങളെ മറികടന്നുകൊണ്ടായിരുന്നു യുപിഎ ഗവൺമെന്റ് ആ വളർച്ച നേടിയത്. എന്നാൽ അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും എണ്ണവില വളരെ താഴുകയും ചെയ്തതിനു പുറമെ നിക്ഷേപൾ ആകർഷിക്കുന്നതിനായി തൊഴിൽ നിയമങ്ങളുൾപ്പടെയുള്ള നിയമങ്ങളെല്ലാം പൊളിച്ചെഴുതകയും ചെയ്തിട്ടും യുപിഎ നേടിയ വളർച്ചയുടെ അടുത്തെത്താൻ മോദിഭരണത്തിന് കഴിഞ്ഞില്ല.. ഒടുവിൽ യുപിഎ കാലത്തെ വളർച്ച കുറച്ചുകാണിക്കാൻ വേണ്ടി കണക്കുകളിൽ കൃത്യമം കാണിക്കുന്ന തറവേല പോലും ചെയ്യുകയാണ്.അസമത്വം വളരുന്നു.മോദിഭരണത്തിൻ കീഴിൽ സാമ്പത്തിക അസമത്വം വർദ്ധിക്കുന്നതായാണ് പല അന്താരാഷ്ട്ര വിദഗ്ധ സംഘടനകളും തയ്യാറാക്കിയ പഠന റിപ്പോർട്ടുകളിൽ കാണുന്നത്. സാമ്പത്തിക അസമത്വം സമൂഹത്തിൽ നിലനിന്നിരുന്നു. അത് കുറച്ചുകൊണ്ട് വരുന്നതിനുള്ള നടപടികളാണ് കോൺഗ്രസ് ഗവണ്മെന്റുകളും പാർട്ടി നേത്യത്വം നൽകിയ വ കളും ശ്രമിച്ചിട്ടുള്ളത്.എന്നാൽ മോദി നേർവിപരീത ദിശയിലാണു സഞ്ചരിക്കുന്നത്.രാജ്യത്ത് ഉൽപാദിപിക്കപ്പെടുന്ന സമ്പത്തെല്ലാം മുകൾത്തട്ടിലെ 10%

പേരിലേക്കും അതിന്റെ ഏറിയ പങ്കും അവരിൽത്തന്നെ ഏറ്റവും മുക ഒറ്റത്തുള്ള ഒരു ശതമാനത്തിലേക്കും കേന്ദ്രീകരിക്കുന്നുവെന്നാണ് ഓസം 2018 ൽ തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തിന്റെ സമ്പത്തിന്റെ 58.4% കേന്ദ്രീകരിച്ചിട്ടുള്ളത് ഒരു ശതമാനത്തിന്റെ പക്കലാണ്.8o.2% കേന്ദ്രീകരിച്ചിട്ടുള്ളത് 10 % ത്തിന്റെ പക്കലാണ്.

സമൂഹത്തിൽ സമ്പത്തിന്റെ വിതരണത്തെക്കുറിച്ചുള്ള അഥവാ സാമ്പത്തിക അസമത്വത്തെ സംബന്ധിച്ചുള്ള ജിനി സൂചിക (ഇറ്റാലി യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ കോറാഡോ ജിനി വികസിപ്പിച്ച സൂചിക പ്രകാരം ൦ അസമത്വം തീരെയില്ലാത്തതും 1 പൂർണ്ണ അസമ ത്വമുള്ളതുമായ രാജ്യമാണ്) 2017 ൽ 0.83 ആയിരുന്ന സൂചിക 2018ൽ 0.854 ആയി ഉയർന്നു. 2014ൽ 0.804 ആയിരുന്ന സൂചികയാണ് ഇത്രയും ഉയർന്നത്. മോദി കുറച്ചുകാലം കൂടി അധികാരത്തിൽ തുടർന്നാൽ അത് ഒന്നിലെത്തുമെന്നതിൽ സംശയമില്ല. ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയുടെ നേട്ടം ഏറ്റവുമധികം സ്വന്ത മാക്കുന്നത് ആരാണെന്ന് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലര വർ ഷങ്ങളിൽ അംബാനി,അദാനിമാരുടെ സ്വത്തിലുണ്ടായിട്ടുള്ള വർദ്ധ നവ് പരിശോധിച്ചാൽ ഇത് ബോധ്യമാകും. മുകേഷ് അംബാനിക്ക് 38oo കോടി ഡോളറിന്റെ (രണ്ടര ലക്ഷം കോടി രൂപയുടെ സ്വത്താണ് 2017ൽ ഉണ്ടായിരുന്നത്. അതിൽ 1530 കോടി ഡോളറും 2017 ലാണു ണ്ടായത്. ഒരു വർഷം സ്വത്തിലുണ്ടായ വർദ്ധനവ് 67 % മാണ്.മോദി ഭരണം ആർക്കു വേണ്ടിയെന്ന് ഈ കണക്കുകൾ സംസാരിക്കും. 2018ൽ ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ (ബില്യണർമാർ) സ്വത്തിൽ 35 വർദ്ധനവുണ്ടായി. ഒരു ദിവസം 2200 കോടി രൂപയെന്ന തോതിലാ യിരുന്നു വർദ്ധനവ്.ചരിത്രപരമായി വലിയ തോതിലുള്ള അസമത മുണ്ടായിരുന്ന മധ്യ പൂർവ രാഷ്ട്രങ്ങളിലും ബ്രസീലിലും ആകെയുള്ള സ്വത്തിൽ ഏറ്റവും മുകൾത്തട്ടിലുള്ള 10 % ത്തിന്റെ വിഹിതം കുറഞ്ഞുവരുമ്പോൾ ഇന്ത്യയിൽ സ്ഥിതി മറിച്ചാണ്. ദേശീയ വരുമാനത്തിന്റെ സിംഹഭാഗവും മുകളറ്റത്തുള്ള ഒരു തമാനം കയ്യടക്കി വെച്ചിട്ടുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ നാലാം സ്ഥാ നമാണ് ഇന്ത്യക്കുള്ളതെന്നു ലോക അസമത്വത്തെക്കുറിച്ചുള്ള 2017 സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നു. ബ്രസീൽ, ടർക്കി,സാംബിയ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. എവിടെയും ഒന്നാം സ്ഥാന മാണല്ലോ മോദി ഭരണം ലക്ഷ്യമിടുന്നത്.സബസാഥ് സബ്കാ വികാസ് എന്നൊക്കെയുള്ള സുന്ദരമായപദങ്ങൾ പ്രയോഗിക്കുന്ന മോദിയുടെ വാക്കുകളുടെ പൊള്ളത്തരമാണ് ഇത് തുറന്നു കാട്ടുന്നത്.കള്ളപ്പണക്കാരെ സഹായിച്ചു കള്ളപ്പണത്തിനെതിരെയുള്ള വലിയ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് നരേന്ദ്ര മോദി അധികാരത്തിലേറിയത്. വിദേശത്തു സൂക്ഷിച്ചിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്നും ഓരോ പൗരന്റെയും ബാങ്ക് അകൗണ്ടിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നും നൽ കിയ വാഗ്ദാനത്തിൽ വളരെപ്പേർ വിശ്വസിക്കുകയും മോദിയുടെ ഭരണം വരാൻ ആവേശപൂർവം വോട്ടു ചെയ്യുകയുണ്ടായി. കള്ളപ്പണത്തിനെതിരെയുള്ള യുദ്ധമെന്ന പേരിലാണ് 2016 അവസാനം നോട്ടു നിരോധനം നടപ്പാക്കിയത്.അത് കള്ളപ്പണത്തെ ഇല്ലാ താക്കുമെന്ന പ്രതീക്ഷയിൽ വളരെപ്പേർ സ്വാഗതം ചെയ്യുകയുമുണ്ടായി. ജനങ്ങളുടെ അജ്ഞതയെയാണ് മോദി ചൂഷണം ചെയ്തത്. ആകെയുള്ള കള്ളപ്പണത്തിന്റെ എത്രയോ ചെറിയൊരു അംശം മാത്രമാണ് ഇന്ത്യൻ കറൻസികളിൽ സൂക്ഷിക്കുന്നത്.ബഹു ഭൂരിപക്ഷവും വിദേശ ബാങ്കു കളിലാണുള്ളത്.രാജ്യത്തിനുള്ളിൽ കഷണം സൂക്ഷിക്കുന്നത് സ്വർ ണ്ണമായും റിയൽ എസ്റ്റേറ്റ് ആസ്തികളുമായിട്ടാണ്. പഴയ നോട്ടുകൾ പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കാനാവശ്യമായ ചിലവുപോലും ഇത്തരമൊരു നടപടിയിലൂടെ ലഭിക്കില്ലായെന്നു കാര്യവിവരമുള്ളവർക്കറിയാം. അതുകൊണ്ടുതന്നെയാണ് യൂപിഎ ഗവണ്മെന്റ് നോട്ടു നിരോധനം നടപ്പാക്കാതിരുന്നത്.ആകെയുള്ള കറൻസി മൂല്യത്തിന്റെ 86 % വരുന്ന 1000, 500 രൂപയുടെ നോട്ടുകൾ നിരോധിച്ചപ്പോൾ മൂന്നു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇല്ലാതെയാകുമെന്നു അവകാശപ്പെട്ടുവെങ്കിലും റദ്ദാക്കിയ കറൻസിയുടെ 95 % ത്തിൽ കൂടുതലും ബാങ്കുകളിൽ തിരിച്ചെത്തി യെന്ന കണക്ക് മറച്ചുപിടിക്കാൻ അതിന്റെ വിവരങ്ങൾ പുറത്തുവിടുന്നത് വൈകിപ്പിച്ചു. നേപ്പാളിൽ പ്രചാരത്തിലുള്ള കറൻസി കൂടികണ ക്കിലെടുക്കുമ്പോൾ 100%വും തിരിച്ചെത്തിയതായി കണക്കാക്കാം.കള്ളപ്പണത്തിനെതിരെയെന്ന പേരിൽ ഇത്തരമൊരു പ്രഹസനം നടത്തിയതിലൂടെ വിദേശത്തെ കള്ളപ്പണം പിടിച്ചെടുക്കുമെന്നു നൽ കിയ വാഗ്ദാനം നടപ്പാക്കുന്നതിൽ സംഭവിച്ച പരാജയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുകയെന്ന തന്ത്രമാണ് മോദി പയറ്റിയത്. ക്രയവിക തങ്ങൾക്ക് പണത്തെ കൂടുതൽ ആശ്രയിക്കുന്ന ഒരു രാജ്യത്ത് പൊനയും നോട്ട് നിരോധനം ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്തായിരിക്കുമെന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധിപോലും ജാദിക്കില്ലാതെപോയി.വരുന്നില്ല. നോട്ടുനിരോധനത്തിന് ശേഷം 2017 ഏപ്രിൽ വരെയുള്ള ഘടനയിലുണ്ടാക്കിയ പ്രയാസങ്ങൾ ചെറുതാ മാസങ്ങളിൽ 15 ലക്ഷം തൊഴിലവസരങ്ങളാണ്.സാമ്പത്തിക വളർച്ചയിലും മാന്ദ്യമുണ്ടാക്കി.

കള്ളപ്പണം ഇല്ലാതെയാക്കുന്നതിനെന്ന പേരിൽ നടത്തിയ നാടകത്തിന്റെ പ്രയോജനം പലർക്കും ലഭിച്ചു. നോട്ടുനിരോധനത്തിന്റെ നാളുകളിലായിരുന്നു മുകേഷ് അംബാനി റിലയൻസ് ജിയോ എന്ന ടെലികോം കമ്പനിയുടെ പ്രവർത്തനം തുടങ്ങിയത്.ടെലികോം മേഖ ലയെ നിയന്ത്രിക്കുന്ന ട്രായിയുടെ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ട് വമ്പൻ സൗജന്യങ്ങൾ പ്രഖ്യാപിച്ചു. ബിസിനസ് എതിരാളികളെ വി ണിയിൽ നിന്നും തുരത്തുന്നതിനു വേണ്ടിയായിരുന്നു അത്. അംബനിക്ക് വലിയ നഷ്ടമുണ്ടായിക്കാണുമെന്നതിൽ സംശയമില്ല. കണ്പുസ്തകങ്ങളിൽ നഷ്ടമായി കാണിച്ച തുക ഒരു പക്ഷെ നികുതിയായി ഖജനാവിലേക്ക് എത്തേണ്ടതായിരുന്നിരിക്കാം.തൊഴിൽ രഹിതവളർച്ച കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ യുവാക്കൾ വലിയതോതിൽ ന മോദിക്ക് വോട്ടു ചെയ്തു. അത്രക്കും വലിയ വാഗ്ദാനമായിരുന്നു അവർക്ക് നൽകിയത്. തൊഴിലില്ലായ്മ പരിഹരിക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ മോദി ഒരു വർഷം ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്.2018 ൽ ആകെ സൃഷ്ടിച്ച തൊഴിലവസരങ്ങൾ 6 ലക്ഷത്തോളം മാത്രമാണ്. ഗവണ്മെന്റ് ഏജൻസിയായ ലേബർ ബ്യുറോയുടെ കണക്കുകൾ പ്രകാരം ആദ്യ മൂന്നു വർഷങ്ങളിൽ 15 ലക്ഷത്തിൽപ്പരം തൊ ഴിലവസരങ്ങൾ മാത്രമാണ് മോദിഭരണം സൃഷ്ടിച്ചത്.അതാണെങ്കിൽ യുപിഎ ഗവണ്മെന്റ് അതിന്റെ അവസാന മൂന്നുവർഷങ്ങളിൽ സൃഷ്ടി ച്ചതിന്റെ 50% പോലുമില്ലായിരുന്നു.യു പി എ ഭരണകാലത്ത് ഏറ്റവും കുറച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് 2010 ലായിരുന്നു. ആ ഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം അനുഭവപ്പെട്ട നാളുകളാ യിരുന്നു അത്. അന്നുപോലും 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.യുപിഎ ഗവണ്മെന്റിന്റെ ഏറ്റവും മോശം പ്രകടനത്തിന് അടുത്തെങ്ങുമെത്താൻ മോദിഭരണത്തിന്റെ ഏറ്റവും മികച്ച കണക്കു കൾക്കുപോലും കഴിയുന്നില്ല.യു പി എ ഗവണ്മെന്റ് അധികാരമൊഴിഞ്ഞ 2014 ൽ തൊഴിലില്ലാ യ നിരക്ക് 3.14 % മായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അ ക്രമേണ വർദ്ധിക്കുകയും 2018 ൽ 3.9% മാകുകയും ചെയ്തിട്ടുണ്ട്. 2017 അവസാനമുള്ള കണക്കുകൾ പ്രകാരം തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർ 31 ദശലക്ഷമായിരുന്നു. ഒരു വർഷം 75 ലക്ഷം പേരാണ് തൊഴിലന്വേഷകരായി എത്തുന്നൽ, ഈ സ്ഥിതി തുടർന്നാൽ വളരെ സ്ഫോടകാത്മകമായ ഒരു സ്ഥിതിയാകും ഉണ്ടാകുക. വലിയസാമ്പത്തിക വളർച്ചയെക്കുറിച്ച് മോദി പ്രസംഗിച്ചു നടക്കുന അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത വളർച്ചയാണെന്നു കണക്കു കൾ സൂചിപ്പിക്കുന്നു.

കാർഷിക രോഷം ഇന്ത്യയൊട്ടാകെ കർഷകരുടെ പ്രക്ഷോഭം ഇതുപോലെ അലയടിച്ചു യർന്നിട്ടുള്ള ഒരു കാലഘട്ടമുണ്ടായിട്ടില്ല. അവരുടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടുന്നില്ല. ഉൽപ്പാദനച്ചിലവ് വളരെ കൂടുന്നു. കടം പെരുകുന്നു. കർഷകരുടെ ലോങ്ങ് മാർച്ച് മുതൽ തക്കാളിയും ഉരുളക്കിഴങ്ങും ഉൾ പ്പടെയുള്ള ഉൽപ്പന്നങ്ങളും പാലും റോഡിൽ വിതറിയും ഒഴുക്കിയു മുള്ള പ്രതിഷേധ രൂപങ്ങൾ കണ്ടു. ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങു വില ലഭിക്കണം, വരുമാനത്തിൽ വർദ്ധന, കാർഷിക കടങ്ങൾ ഉപാധി രഹിതമായി എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്.മോദി ഭരണത്തിൽ കാർഷിക മേഖല തകരുകയായിരുന്നു. കോർ പ്പറേറ്റ് ശക്തികളെ പ്രീണിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ മോദി കാർഷിക മേഖലയെ അവഗണിച്ചു. അത് ആ മേഖലയുടെ വളർച്ചയിലും പ്രതിഫലിച്ചു. മോദി ഭരണത്തിന്റെ 4 വർഷങ്ങളിൽ കാർഷികമേഖല നേടിയ ശരാശരി വളർച്ച 2.52 % ആയിരുന്നു. രണ്ടാം യുപിഎ ഗവണ്മെന്റിന്റെ അവസാന നാലുവർഷങ്ങളിൽ നേടിയത് 3.9% വളർച്ചയായിരുന്നു. വരൾച്ചയെ കുറ്റം പറയുകയാണ് മോദി ഭരണം.കഠിനമായ വരൾച്ച അനുഭവപ്പെട്ട 2009 നു ശേഷം 2010 -11 ൽ 8.8% ത്തിന്റെ റെക്കോഡ് വാർഷിക വളർച്ചയാണ് യുപിഎ ഭരണത്തിൽ കാർഷികമേഖല നേടിയത്.മോദി ഭരണത്തിൽ ഗ്രാമീണ വേതനം വളർച്ചയൊന്നുമില്ലാതെ സ് തംഭിച്ചു നിൽക്കുകയാണ്. പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ ക്രിസിൽ മോദിഭരണം നാല് വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം യുപിഎ ഭരണത്തിന്റെ 2010 മുതൽ ക്കുള്ള അവസാന നാല് വർഷങ്ങളിൽ കാർഷിക വേതനത്തിൽ നേ ടിയ 9.5%ത്തിന്റെ വർദ്ധനവ് മോദി ഭരണത്തിന്റെ 4 വർഷക്കാലത്ത് 4.8% മായി കുറഞ്ഞു. ഇതേ കാലഘട്ടത്തിൽ ഗ്രാമീണ മേഖലയിലെ കാർഷികേതരമായ മേഖലകളിൽ യുപിഎ ഭരണ കാലത്ത് 4.8% വേത നവർദ്ധനവുണ്ടായപ്പോൾ മോദി ഭരണത്തിൽ 0.2% മായി അത് കുറഞ്ഞു. യുപിഎ യുടെ അവസാന നാല് വർഷങ്ങളിൽ കാർഷിക മേഖലയിലെ ജിഡിപി വളർച്ച 15 .4% ആയിരുന്നപ്പോൾ മോദി ഭരണ ത്തിൽ അത് 7.7% മാത്രമായിരുന്നു. 2018 ൽ 4.2% വളർച്ചയുടെ ദയ നീയമായ ചിത്രമാണ് കാണിക്കുന്നത്. ഗ്രാമീണ വരുമാനത്തിലുണ്ടായ ഈ സ്തംഭനാവസ്ഥയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും എത്തി സ്ഗഡിലും തെരെഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചത്.വിശാലമായ ഇന്ത്യയുടെ ചെറിയൊരു ഭാഗമേയാകുന്നുള്ളു ഈ മൂന്നു സംസ്ഥാനങ്ങൾ

അഴിമതിരഹിതഭരണമെന്നതായിരുന്നു മറ്റൊരു വാഗ്ദാനം. കോൺഗ്രസ് രാജ്യത്തെ അഴിമതിയിൽ മുക്കിയെന്നായിരുന്നു പ്രചാരണം. 2 ജി സ്പെക്ട്രം കേസായിരുന്നു വലിയ അഴിമതിയായി ഉന്നയിച്ചത്. ഒരു സി എ ജി യുടെ ഭാവനയിൽ വിരിഞ്ഞ ഒരു നഷ്ടക്കണക്ക് മാത്രമായിരുന്നു അതെന്ന് തുടർന്നുള്ള സംഭവങ്ങൾ വ്യക്തമാക്കി. ആ കേസിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഡി എം കെ നേതാവ് എ രാജ ഉൾപടെയുള്ള പ്രതികളെ കോടതി വിട്ടയച്ചു. കൽക്കരിപ്പാടം കേസിന്റെ ഗതിയും മറ്റൊന്നാകില്ല. യുപിഎ ഭരണം അഴിമതി മുക്തമായിരുന്നു. വെന്നൊന്നും ആരും അവകാശപ്പെടുന്നില്ല.പല കക്ഷികൾ ചേർന്നുള്ള ഭരണമായിരുന്നു.കോർപ്പറേറ്റ് ശക്തികൾക്ക് അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ഇന്നത്തെപ്പോലെ അനായാസം കഴിയു മായിരുന്നില്ല. അത് മുതലെടുത്ത ബ്യുറോക്രാറ്റുകളുണ്ടാകാം. ഊതി പെരുപ്പിച്ച അഴിമതി കഥകളുടെ പേരിൽ അന്ന് കോലാഹലമുണ്ടാക്കിയ പ്രസ്ഥാനക്കാരെയൊന്നും ഇന്ന് കാണുന്നില്ല.ഭരണമാറ്റം സംഭവിക്കുകയും നിഷ്പക്ഷമായ അന്വേഷണം നട ക്കുകയും ചെയ്താൽ അഴിമതി മൊത്തക്കച്ചവടമാക്കിയ ഒരു ഭരണ മായിരുന്നു നരേന്ദ്ര മോദിയുടേതെന്നു തെളിയും.റാഫേൽ യുദ്ധവിമാനങ്ങളുടേത് മാത്രമല്ല, ഏറ്റവുമൊടുവിൽ മുകേഷ് അംബാനിക്ക് 4 ജി സ്പെക്ട്രം അനുവദിച്ച കേസുപോലും ഉയർന്നു വരുകയാണ്. യുപിഎ ഭരണകാലത്ത് സി ബി ഐ ഉൾപ്പടെയുള്ള ഏജൻസികൾക്ക് സ്വതന്ത്രമായി അന്വേഷിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ഒരു കേ സൊന്നു അന്വേഷിക്കണമെന്ന് ഒരുദ്യോഗസ്ഥന് മനസ്സിൽ തോന്നു മ്പോൾത്തന്നെ അയാളുടെ സ്ഥാനം തെറുപ്പിക്കുന്ന അർധരാതി നാട കങ്ങൾ അരങ്ങേറുന്നു. സഹാറകേസിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് നൽകിയ 50 കോടിയുടെ കണക്ക് സിബിഐ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അതിനുശേഷം ആ കേസിന്റെ ഗതി യെന്തായെന്ന് ആർക്കുമറിയില്ല.സാമ്പത്തിക മാനേജുമെന്റിൽ അത്ഭുതങ്ങൾ കാട്ടുമെന്നു വാഗ് ദാനം ചെയ്തുകൊണ്ട് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ കീഴിൽ കാര്യങ്ങൾ എത്രത്തോളം വഷളായെന്നു ചൂണ്ടിക്കാണിക്കാ നാണ് ശ്രമിച്ചത്.മോദി വളരെ വീമ്പിളക്കിയ ചില കാര്യങ്ങളുടെ അവ സ്ഥമാത്രമാണ് സൂചിപ്പിച്ചത്. സമ്പദ്ഘടന വളരെ അപകടകരമായ ഒരു ദിശയിലേക്കാണ് പോകുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ 8 മാസങ്ങളിൽ ധനക്കമ്മിയിലുണ്ടായ വർദ്ധനവ് 11.4 % ആയിരുന്നു വെന്ന കണക്കുകൾ അടുത്തിടെ പുറത്തുവന്നു.തെരെഞ്ഞെടുപ്പിനു മുമ്പ് വോട്ടു ബാങ്കുകൾ ലക്ഷ്യമിട്ട് മോദി പ്രഖ്യാപിക്കുന്ന ചില പദ്ധതി കൾകൂടിയാകുമ്പോൾ കമ്മി ഭീമമായി ഉയരുകയാകും ചെയ്യുക. അതിന്റെ ഭാരം ചുമക്കേണ്ടിവരുന്നത് അടുത്ത ഗവണ്മെന്റാകും.ഇതൊക്കെയാണെങ്കിലും എന്തൊക്കെയോ മഹാകാര്യങ്ങൾ ചെയ്തുവെന്ന് അവകാശപ്പെട്ടുകൊണ്ടും ചില തട്ടിപ്പ് പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടും മോദി രംഗത്തുവരും. മോദിയുടെ സ്തുതിപാഠ കരായി കോർപ്പറേറ്റ് മാധ്യമങ്ങളും രംഗത്തുണ്ടാകും. വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ അവർ സർവേകൾ പ്രസിദ്ധീക രിച്ചുകൊണ്ടിരിക്കും. വിശ്വസനീയത ലഭിക്കാനായി മോദിയുടെ പ്രീതി കുറയുന്നതായും ബിജെപി തിരിച്ചടി നേരിടുന്നതായും പറയുമെങ്കിലും മുന്നിൽ മോദിയും ബിജെപിയും തന്നെയെന്ന് സ്ഥാപിക്കും. ഒരു പഴമൊഴി ഇവിടെ പ്രസക്തമാണ്. ഒരാൾക്ക് എല്ലാവരെയും കുറച്ചുകാലത്തേക്കും,കുറച്ചുപേരെ എല്ലാക്കാലത്തേക്കും വിഡ്ഢി കളാക്കാൻ കഴിഞ്ഞെന്നിരിക്കും. എന്നാൽ എല്ലാവരെയും എല്ലാക്കാ ലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല. എല്ലാവരെയും 2014 ൽ മോദി വിഡ്ഢികളാക്കി. 2019 ൽ ബിജെപിക്കാരോ അല്ലെങ്കിൽ മോദി യിൽ ഇപ്പോഴും മഹത്വം കാണുന്നവരോ മാത്രമേ വിഡ്ഢികളാകുക യുള്ളു. അങ്ങനെയുള്ള വിഡ്ഢികളുടെ എണ്ണംപോലും കുറയുകയാണെന്നാണ് സൂചനകൾ