വാർത്ത കുറിപ്പുകൾ

Responsive image

കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ വെച്ച് എന്റെ ഏറ്റവും ഒടുവിലിറങ്ങിയ, ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ’കടലിലെ മാഷും കരയിലെ ടീച്ചറും’ എന്ന പുസ്തകത്തിന്റെ കേരള പതിപ്പ് പ്രകാശനം നടന്നു. നിയമസഭാ സ്പീക്കർ ശ്രീ. എ എൻ ഷംസീർ സുഹൃത്തും പ്രതിപക്ഷ നേതാവുമായ ശ്രീ. വിഡി സതീശന് നൽകി പ്രകാശനം ചെയ്തു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ അതിഥിയായിരുന്നു. ലിപി അക്ബർ, സിഎൻ ചേന്നമംഗലം തുടങ്ങിയവരും സംബന്ധിച്ചു.

Responsive image

ഇന്ത്യയുടെ ഐക്യ മന്ത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനമാണിന്ന്. 138 വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് രൂപീകരിക്കപ്പെടുമ്പോൾ ഇന്ത്യയിൽ ബ്രിടീഷ് അധിനിവേശം രൂഢമായിക്കഴിഞ്ഞിരുന്നു. അന്നുണ്ടായിരുന്ന ഭിന്നതകളെ വകഞ്ഞുമാറ്റി കോൺഗ്രസ് സ്വരാജ് എന്ന സ്വപ്നത്തെ ഉയർത്തിക്കാണിച്ചു. ആത്മ വിമർശനങ്ങളുടെയും സംഘർഷങ്ങളുടെയും ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലുകളുടെയും തീച്ചൂളയിൽ കിടന്നാണ് പ്രസ്ഥാനം രൂപപ്പെട്ടത്. സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റുകൊടുത്തും ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്തും വ്യാജവീരന്മാർ പുലരുന്നിടത്ത് രക്തവും ജീവനും സമ്പത്തും ത്യജിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇവിടെ സമരം നയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്തെ ഒരുമിപ്പിച്ചതും എഴുന്നേറ്റ് നിൽക്കാനും നടക്കാനും പ്രാപ്തമാക്കിയതും കോൺഗ്രസ് തന്നെ. ഇന്ന് വർഗ്ഗീയതകൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്നവരുടെ ഇടയിലേക്ക് ഐക്യ സന്ദേശവുമായി കോൺഗ്രസ് വരുന്നു. നമുക്ക് ഒരുമിച്ചുനിൽക്കാം.

Responsive image

BBC ഡോക്യുമെന്ററിയിൽ അസത്യം ഒന്നുമില്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മനുഷ്യവേട്ടയെ കുറിച്ചാണ് അതിൽ പറയുന്നത്. അത് ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ വെല്ലുവിളിച്ചുകൊണ്ട് കൊണ്ട് അത് പ്രദർശിപ്പിക്കും. പാർട്ടി നയത്തിന് വിരുദ്ധമായ നിലപാടാണ് അനിൽ ആൻറണി സ്വീകരിച്ചത്. പാർട്ടിയിൽ നിന്ന് കൊണ്ട് അത് പറയാൻ പാടില്ല. വ്യത്യസ്ത അഭിപ്രായമുള്ളവർക്ക് അവരവരുടെ വഴികൾ തേടാം.

Responsive image

ഈ രാജ്യത്തിൻറെ ഐക്യത്തിന് വേണ്ടി ഈ മനുഷ്യൻ നടന്നുതുടങ്ങിയിട്ട് നൂറ് ദിവസം പിന്നിടുന്നു...

Responsive image
Responsive image
Responsive image
Responsive image
Responsive image

ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുക, ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സമരയാത്ര നടന്നത്. ജനുവരി 13 ന് കുമിളിയിൽ തുടങ്ങി ഇന്നലെ അടിമാലിയിൽ അവസാനിച്ച സമരയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാനം ചെയ്തു. ബഫർ സോണിൽ ഇപ്പോഴും ആശങ്ക അകന്നിട്ടില്ല. UDF തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ രാപ്പകൽ സമരം ഞായറാഴ്ച വിലങ്ങന്നൂർ സെന്ററിൽ ഉദ്ഘാടനം ചെയ്തു.

Responsive image

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റ് സർക്കാരിന്റെ പ്രതികാര നടപടിയാണ്. യൂത്ത് ലീഗ് കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പേരിലാണ് അറസ്റ്റ്. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ട.

കേരളത്തിൽ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണ്. അങ്ങനെയുള്ളവർക്ക് ഇപ്പോൾ സമരമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്രഅസഹിഷ്ണുത? ജനാധിപത്യത്തെയാണ് സർക്കാർ കയ്യാമം വയ്ക്കുന്നത്.

തെറ്റായ നയങ്ങൾക്കെതിരെ ഇനിയും പ്രതിഷേധിക്കും. ജനകീയ സമരങ്ങളുടെ മുൻ നിരയിൽ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകും. അറസ്റ്റിലൂടെ ഭയപ്പെടുത്താൻ നോക്കണ്ട.

Responsive image
Responsive image

തൃക്കാക്കരയിലെ ജനമനസ്സുകൾ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രിയങ്കരിയായ സാരഥി ഉമ തോമസിന്റെ വിജയത്തിനായി വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം.

പരസ്യ പ്രചരണത്തിന്റെ അവസാന നിമിഷങ്ങളിൽ സഹപ്രവർത്തകർക്കൊപ്പം...

Responsive image

മെമ്പർഷിപ്പ് കാമ്പയിൻ, തൃശ്ശൂർ ജില്ല അഭിമാനകരമായ വിജയത്തിലേക്ക്...

1,69,158 പേരെ അംഗങ്ങളാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിനിൽ തൃശ്ശൂർ ജില്ല അഭിമാനകരമായ വിജയം നേടി. കഴിഞ്ഞ 15 ദിവസക്കാലം മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് ആഘോഷങ്ങൾ പോലും ഒഴിവാക്കി മെമ്പർഷിപ്പ് കാമ്പയിൻ വിജയിപ്പിക്കാൻ നേതൃത്വം നൽകിയ മുഴുവൻ സഹപ്രവർത്തകരേയും നേതാക്കളേയും അഭിവാദ്യം ചെയ്യുന്നു.

മാർച്ച് 31 ന് ഏറ്റവും പുറകിലായിരുന്ന നമ്മുടെ ജില്ലയിൽ നിരന്തരമായ മീറ്റിങ്ങുകളിലൂടെയും വ്യക്തിപരമായ ഇടപെടലുകളിലൂടെയും എല്ലാവരും സജീവമായി രംഗത്തേക്കിറങ്ങിയപ്പോൾ ചരിത്ര വിജയം നേടാൻ നമുക്ക് സാധിച്ചു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ എടുത്ത നിസ്വാർത്ഥമായ സമീപനത്തിന്റെയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെയും ഫലമായിട്ടാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മെമ്പർഷിപ്പുമായി നമുക്ക് മുന്നേറാൻ സാധിച്ചത്. ചീഫ് എൻറോളർമാരായി 2000ൽ പരം അംഗങ്ങളെ ചേർത്തിയവരും എൻറോളർമാരായി വ്യക്തിപരമായി 500ൽ പരം അംഗങ്ങളെ ചേർത്തിയവരും നമ്മുടെ ജില്ലയിലെ കോൺഗ്രസിന്റെ അഭിമാനസ്തംഭങ്ങളായി ഉയർന്നു നിൽക്കുന്നു എന്ന സന്തോഷം ഏറെ ചാരിതാർത്ഥ്യത്തോടെ സൂചിപ്പിക്കട്ടെ.

18000ൽ അധികം അംഗങ്ങളെ ചേർത്ത് വടക്കാഞ്ചേരി നിയോജകമണ്ഡലം ഒന്നാം സ്ഥാനത്ത് എത്തി എന്നത് വൻ വിജയമാണ്. നമ്മുടെ ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും 10000ൽ അധികം പേർ അംഗത്വമെടുത്തു എന്നുള്ളതും ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്.

ഈ വിജയത്തിൽ ഒപ്പം നിന്നവർ, നേതൃത്വം കൊടുത്തവർ, മുഴുവൻ സമയവും കൂടെ നിന്നവർക്കും പ്രത്യേകം അഭിവാദ്യങ്ങൾ നേരുന്നു.
യോജിച്ച പ്രവർത്തനങ്ങളിലൂടെ, കൂട്ടായ നേതൃത്വത്തിലൂടെ ഇനിയും നമുക്ക് വലിയ ഉയരങ്ങൾ കീഴടക്കാം,
ഇനിയുള്ള തിരഞ്ഞെടുപ്പുകൾ വിജയങ്ങളാക്കി മാറ്റാം,
ഏവർക്കും ഒരിക്കൽ കൂടെ അഭിവാദ്യങ്ങളും സ്നേഹാശംസകളും...

ജയ് ഹിന്ദ്,
ജയ് കോൺഗ്രസ്.
സ്നേഹപൂർവ്വം നിങ്ങളുടെ
ജോസ് വള്ളൂർ
വടക്കാഞ്ചേരി - 18132
കുന്നംകുളം - 14611
ചാലക്കുടി - 14583
ഇരിഞ്ഞാലക്കുട - 14374
പുതുക്കാട് - 13333
നാട്ടിക - 13037
ചേലക്കര - 12863
ഒല്ലൂർ - 12696
ഗുരുവായൂർ - 12344
തൃശ്ശൂർ - 11771
കൊടുങ്ങല്ലൂർ - 10711
മണലൂർ - 10437
കൈപ്പമംഗലം - 10266