തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി
ആധുനിക കേരളത്തിന്റെ സൃഷ്ടാവ് മുൻ മുഖ്യമന്ത്രി,ശ്രീ കെ കരുണാകരന്റെ അനുഗ്രഹാശിസുകളോടെ മുൻ ഖാദി സഹകരണ വകുപ്പ് മന്ത്രി ശ്രീ സി എൻ ബാലകൃഷ്ണനാണ് കെ കരുണാകരൻ സപ്തതി മന്ദിരം എന്ന പേരിൽ നാലു നിലകളിലായുള്ള തൃശ്ശൂർ ജില്ലാ കോൺഗ്രസിന്റെ ആസ്ഥാനമന്ദിരം പണി കഴിപ്പിച്ചത്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് തൃശ്ശിവപേരൂരിൽ, അന്നത്തെ കൊച്ചി നാട്ടു രാജ്യത്തിൽ സജീവമായിരുന്നു.
ഗുരുവായൂർ സത്യാഗ്രഹം, അയിത്തോച്ചാടനം, കുടി കെടപ്പ് സമരം, തുടങ്ങീ നീതി തേടിയുള്ള സാധാരണക്കാരന്റെ പോരാട്ടങ്ങൾക്ക് തൃശ്ശൂർ ഡി.സി.സി നേതൃത്വം നൽകി. സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമായി തൃശ്ശിവപേരൂർ മാറുന്നതിൽ മുഖ്യപങ്ക് തൃശൂരിലെ കോൺഗ്രസ് പ്രസ്ഥാനമാണ് വഹിച്ചിരുന്നത് നിരവധി ഖാദി- സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും അതു വഴി സ്വദേശി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും തൃശ്ശൂർ ജില്ലാ കോൺഗ്രസ് പ്രസ്ഥാനം സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിയെന്നത് , പിന്നീട് വന്ന ജനകീയ സർക്കാരുകളിൽ നേതാക്കൾക്ക് വലിയ പ്രാധാന്യം ലഭിക്കാൻ കാരണമായി. ശ്രീ.കെ.കരുണാകരന്റെ തട്ടകം എന്ന നിലയിലാണ് രാഷ്ട്രീയ കേരളത്തിൽ തൃശ്ശൂർ D. C.C ഭരണ സിര നിയന്ത്രണ കേന്ദ്രമായി മാറുന്നത്. നിരവധി കോൺഗ്രസ് നേതാക്കൾക്ക് അവരുടെ രാഷ്ട്രീയ സപര്യ സാർത്ഥകമാക്കുന്നതിന് തൃശ്ശൂർ ഡി.സി.സി. പിന്തുണ നൽകി.
Jose Valloor
DCC President
പ്രിയരേ,
ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നവസങ്കൽപ്പ് ശിബിർ ആശയ രൂപീകരണങ്ങൾക്ക് ശക്തി പകരുന്നതിനായി തൃശ്ശൂർ ഡിസിസിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതികളിൽ ഒന്നാണ് നവസങ്കൽപ്പ് അപ്ലിക്കേഷൻ. കേരള സാമൂഹിക രാഷ്ട്രീയ സേവന രംഗത്തെ തിരുത്തൽ ശക്തിയായി അതത് കാലങ്ങളിൽ വേണ്ട മാതൃകപരമായ സാങ്കേതിക അനുരൂപണങ്ങൾ നടത്തുവാൻ തൃശ്ശൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനങ്ങളിൽ ഏറ്റവും സുശക്തമായ ഖാദി - സഹകരണ പ്രസ്ഥാനങ്ങൾ, ഗുരുവായൂർ സത്യാഗ്രഹം, അയിത്തോച്ചാടനം, വിമോചന സമര നേതൃത്വം, ശക്തമായ ഐ.ൻ.ടി.യു.സി സംവിധാനം, സംസ്ഥാനത്തെ ആദ്യത്തെ ബഹുനില ജില്ലാ രാഷ്ട്രീയ ആസ്ഥാനമന്ദിരം തുടങ്ങി നിരവധി ഉദാഹരണങ്ങൾ. തീർച്ചയായും നവസങ്കൽപ്പ് ആപ്ലിക്കേഷൻ മാറ്റത്തെ ഉൾക്കൊണ്ട് മുന്നേറുവാൻ തൃശ്ശൂരിലെ ഗാന്ധിയർക്ക്, സഹകാരികൾക്ക്, സാധാരണ കോൺഗ്രസ് പ്രവർത്തകൾക്ക് പിന്തുണ നൽകും. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചിട്ടുള്ള വർഗീയ- ഇടത് ഫാസിസ്റ്റ് നുണപ്രചാരണങ്ങൾക്ക് മറുപടി നൽകുവാനും അവിടെ ഒരു കേന്ദ്രീകൃത മനോഭാവത്തോടെ പ്രവർത്തിച്ച് ജനപിന്തുണ ആർജ്ജിക്കുവാനും നവസങ്കൽപ്പ് ആപ്ലിക്കേഷൻ ടൈംലൈനുകൾ സഹായിക്കുന്നതാണ്. യുവജനതയുടെ ആശയ സംവാദങ്ങളിൽ ക്രിയാത്മകമായി ചടുലതയോടെ ഇടപെടുന്നതിനും, അവർക്ക് ഗാന്ധിയൻ ആശയ രൂപീകരണങ്ങളെ മനസിലാക്കുന്നതിന് ആവശ്യമായ ഇന്റർനെറ്റ് കേന്ദ്രീകൃത കോൺഗ്രസ് രാഷ്ട്രീയ വിദ്യഭ്യാസം നൽകുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്നാണ്.
ജനങ്ങൾക്കിടയിൽ ഏക മനസോടെ ചിട്ടയായ രാഷ്ട്രീയ സാമൂഹ്യ സേവനങ്ങൾ നടത്തുന്നതിനുവേണ്ട പാർട്ടി പ്രവർത്തനങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ , പത്രക്കുറിപ്പുകൾ, സോഷ്യൽ മീഡീയ ആഹ്വാനങ്ങൾ പ്രവർത്തകരിലേക്ക് സമയ ക്ലിപ്തതയോടെ ഈ ആപ്പിക്കേഷനിലൂടെ എത്തുന്നതായിരിക്കും. ഡി.സി.സിയുടെ ഓൺലൈൻ രാഷ്ട്രീയ നയ രൂപീകരണങ്ങൾ, സാന്ത്വന-ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേഗത്തിൽ വേണ്ട സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഉറപ്പു വരുത്തുന്നതിലും പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും ഈ ആപ്ലിക്കേഷൻ വേണ്ട ബട്ടൺ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. ഡി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ.എം.എസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഐ.ടി. രംഗത്തെ സ്വദേശി പ്രസ്ഥാനങ്ങളുടെ ജിഹ്വയായി മാറിയ ഐ.എം.ഐ.ടി. പാർക്ക് എന്ന നമ്മുടെ തന്നെ സഹോദര പ്രസ്ഥാനമാണ് ഈ അപ്ലിക്കേഷൻ നിർമ്മിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുന്നതിനും , ഐക്യ ഭാരതത്തെ സംരക്ഷിക്കുന്നതിനും നവസങ്കൽപ്പ് ആപ്ലിക്കേഷൻ വേണ്ട രീതിയിൽ ഉപയോഗിക്കണമെന്ന് അഭ്യത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ശ്രീ. ജോസ് വള്ളൂർ
( പ്രസിഡണ്ട്- തൃശ്ശൂർ ഡി.സി.സി. )
ജന്മദിന
സ്നേഹ സമ്മാനം
138 Challenge
ഗുരുനാഥന് ഗുരു ദക്ഷിണ
K. Karunakaran Centre
Trivandrum
നവസങ്കൽപ്
DONATE
NOW
വാർത്ത കുറിപ്പുകൾ
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി